Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്തേഴാം അദ്ധ്യായം


അദ്ധ്യായം 147

    സര്‍വശക്തനായ ദൈവം
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍; നമ്മുടെ ദൈവത്തിനുസ്തുതിപാടുന്നത് എത്ര ഉചിതം! കാരുണ്യവാനായ അവിടുത്തേക്കുസ്തുതിപാടുന്നത് ഉചിതം തന്നെ. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവു ജറുസലെമിനെ പണിതുയര്‍ത്തുന്നു; ഇസ്രായേലില്‍നിന്നു ചിതറിപ്പോയവരെഅവിടുന്ന് ഒരുമിച്ചുകൂട്ടുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുന്നു ഹൃദയം തകര്‍ന്നവരെസൗഖ്യപ്പെടുത്തുകയും അവരുടെമുറിവുകള്‍ വച്ചുകെട്ടുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവിടുന്നു നക്ഷത്രങ്ങളുടെഎണ്ണം നിശ്ചയിക്കുന്നു;അവയോരോന്നിനും പേരിടുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : നമ്മുടെ കര്‍ത്താവു വലിയവനുംകരുത്തുറ്റവനുമാണ്; അവിടുത്തെ ജ്ഞാനം അളവറ്റതാണ്. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവ് എളിയവരെ ഉയര്‍ത്തുന്നു;ദുഷ്ടരെ തറപറ്റിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവിനു കൃതജ്ഞതാഗാനംആലപിക്കുവിന്‍; കിന്നരം മീട്ടിനമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്നു വാനിടത്തെ മേഘംകൊണ്ടു മൂടുന്നു; ഭൂമിക്കായി അവിടുന്നു മഴയൊരുക്കുന്നു; അവിടുന്നു മലകളില്‍ പുല്ലു മുളപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അവിടുന്ന് ആഹാരം കൊടുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : പടക്കുതിരയുടെ ബലത്തില്‍അവിടുന്നു സന്തോഷിക്കുന്നില്ല; ഓട്ടക്കാരന്റെ ശീഘ്രതയില്‍അവിടുന്നു പ്രസാദിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 11 : തന്നെ ഭയപ്പെടുകയും തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിലാണുകര്‍ത്താവു പ്രസാദിക്കുന്നത്. Share on Facebook Share on Twitter Get this statement Link
  • 12 : ജറുസലെമേ, കര്‍ത്താവിനെ സ്തുതിക്കുക; സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക. Share on Facebook Share on Twitter Get this statement Link
  • 13 : നിന്റെ കവാടങ്ങളുടെ ഓടാമ്പലുകള്‍അവിടുന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെഅവിടുന്ന് അനുഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുന്നു നിന്റെ അതിര്‍ത്തികളില്‍സമാധാനം സ്ഥാപിക്കുന്നു; അവിടുന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ടു നിന്നെതൃപ്തയാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവിടുന്നു ഭൂമിയിലേക്കുകല്‍പന അയയ്ക്കുന്നു; അവിടുത്തെ വചനം പാഞ്ഞു വരുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : അവിടുന്ന് ആട്ടിന്‍രോമംപോലെമഞ്ഞുപെയ്യിക്കുന്നു; ചാരംപോലെ ഹിമധൂളി വിതറുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : അവിടുന്ന് അപ്പക്കഷണംപോലെആലിപ്പഴം പൊഴിക്കുന്നു; അവിടുന്ന് അയയ്ക്കുന്നതണുപ്പ്ആര്‍ക്കു സഹിക്കാനാവും? Share on Facebook Share on Twitter Get this statement Link
  • 18 : അവിടുന്നു കല്‍പന അയച്ച്അതിനെ ഉരുക്കിക്കളയുന്നു; അവിടുന്നു കാറ്റിനെ അയയ്ക്കുമ്പോള്‍ജലം ഒഴുകിപ്പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : അവിടുന്ന് യാക്കോബിനു തന്റെ കല്‍പനയും ഇസ്രായേലിനു തന്റെ ചട്ടങ്ങളുംപ്രമാണങ്ങളും വെളിപ്പെടുത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : മറ്റൊരു ജനതയ്ക്കുവേണ്ടിയുംഅവിടുന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടുത്തെ പ്രമാണങ്ങള്‍അവര്‍ക്ക് അജ്ഞാതമാണ്; കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:56:00 IST 2024
Back to Top