Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അറുപത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 62

    ആശ്വാസം ദൈവത്തില്‍ മാത്രം
  • 1 : ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. Share on Facebook Share on Twitter Get this statement Link
  • 3 : ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? Share on Facebook Share on Twitter Get this statement Link
  • 4 : അവന്റെ ഔന്നത്യത്തില്‍ നിന്ന് അവനെ തള്ളിയിടാന്‍ മാത്രമാണ് അവര്‍ ആലോചിക്കുന്നത്. അവര്‍ വ്യാജത്തില്‍ ആനന്ദിക്കുന്നു, അധരങ്ങള്‍ കൊണ്ട് അനുഗ്രഹിക്കുന്നു, ഹൃദയംകൊണ്ടു ശപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവത്തില്‍ മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 7 : എന്റെ മോചനവും മഹിമയും ദൈവത്തിലാണ്, എന്റെ രക്ഷാശിലയും അഭയവും ദൈവമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍ ‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍ . അവിടുന്നാണു നമ്മുടെ സങ്കേതം. Share on Facebook Share on Twitter Get this statement Link
  • 9 : മര്‍ത്യന്‍ ഒരു നിശ്വാസം മാത്രം, വലിയവനും ചെറിയവനും ഒന്നുപോലെ മിഥ്യയാണ്; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ മുഴുവന്‍ ചേര്‍ന്നാലും ശ്വാസത്തെക്കാള്‍ ലഘുവാണ്. Share on Facebook Share on Twitter Get this statement Link
  • 10 : ചൂഷണത്തില്‍ ആശ്രയിക്കരുത്, കവര്‍ച്ചയില്‍ വ്യര്‍ഥമായി ആശവയ്ക്കരുത്. സമ്പത്തു വര്‍ധിച്ചാല്‍ അതില്‍ മനസ്‌സു വയ്ക്കരുത്. Share on Facebook Share on Twitter Get this statement Link
  • 11 : ദൈവം ഒരു പ്രാവശ്യം അരുളിച്ചെയ്തു; രണ്ടുപ്രാവശ്യം ഞാന്‍ അതു കേട്ടു; ശക്തി ദൈവത്തിന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലം നല്‍കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Thu Mar 28 15:22:09 IST 2024
Back to Top