Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്തിനാലാം അദ്ധ്യായം


അദ്ധ്യായം 144

    കര്‍ത്താവിന്റെ അനുഗ്രഹം ലഭിച്ച ജനത
  • 1 : എന്റെ അഭയശിലയായ കര്‍ത്താവുവാഴ്ത്തപ്പെടട്ടെ! യുദ്ധംചെയ്യാന്‍ എന്റെ കൈകളെയും പടപൊരുതാന്‍ എന്റെ വിരലുകളെയുംഅവിടുന്നു പരിശീലിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുന്നാണ് എന്റെ അഭയശിലയും,ദുര്‍ഗവും, ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയും ആയഅങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; അവിടുന്നു ജനതകളെ കീഴടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, അവിടുത്തെ ചിന്തയില്‍വരാന്‍മര്‍ത്യന് എന്തു മേന്‍മയുണ്ട്? അവിടുത്തെ പരിഗണന ലഭിക്കാന്‍മനുഷ്യപുത്രന് എന്ത് അര്‍ഹതയുണ്ട്? Share on Facebook Share on Twitter Get this statement Link
  • 4 : മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ദിനങ്ങള്‍ മാഞ്ഞുപോകുന്നനിഴല്‍പോലെയാകുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, അങ്ങ് ആകാശം ചായിച്ച്ഇറങ്ങിവരണമേ! പര്‍വതങ്ങളെ സ്പര്‍ശിക്കണമേ! അവ പുകയട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : ഇടിമിന്നലയച്ച് അവരെ ചിതറിക്കണമേ! അസ്ത്രങ്ങളയച്ച് അവരെ തുരത്തണമേ! Share on Facebook Share on Twitter Get this statement Link
  • 7 : ഉന്നതത്തില്‍നിന്നു കൈനീട്ടി എന്നെരക്ഷിക്കണമേ! പെരുവെള്ളത്തില്‍നിന്ന്, ജനതകളുടെകൈയില്‍നിന്ന്, എന്നെ രക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 8 : അവരുടെ നാവു വ്യാജം പറയുന്നു; അവര്‍ വലത്തുകൈയുയര്‍ത്തികള്ളസത്യം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ദൈവമേ, ഞാന്‍ അങ്ങേക്കു പുതിയകീര്‍ത്തനം പാടും. ദശതന്ത്രീനാദത്തോടെഞാന്‍ അങ്ങയെ പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങാണു രാജാക്കന്‍മാര്‍ക്കു വിജയംനല്‍കുകയും അങ്ങയുടെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്നത്. Share on Facebook Share on Twitter Get this statement Link
  • 11 : ക്രൂരമായ വാളില്‍നിന്ന് എന്നെ രക്ഷിക്കണമേ! ജനതകളുടെ കൈയില്‍നിന്ന്എന്നെ മോചിപ്പിക്കണമേ! അവരുടെ നാവു വ്യാജം പറയുന്നു; അവര്‍ വലത്തുകൈയുയര്‍ത്തി കള്ളസത്യം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ഞങ്ങളുടെ പുത്രന്‍മാര്‍ മുളയിലെതഴച്ചുവളരുന്ന സസ്യംപോലെയും ഞങ്ങളുടെ പുത്രിമാര്‍ കൊട്ടാരത്തിനുവേണ്ടി കൊത്തിയെടുത്ത സ്തംഭംപോലെയും ആയിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 13 : ഞങ്ങളുടെ അറപ്പുരകള്‍ എല്ലാത്തരംധാന്യങ്ങളുംകൊണ്ടു നിറഞ്ഞിരിക്കട്ടെ! ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ വയലുകളില്‍ ആയിരങ്ങളും പതിനായിരങ്ങളുമായി പെരുകട്ടെ! Share on Facebook Share on Twitter Get this statement Link
  • 14 : ഞങ്ങളുടെ കന്നുകാലികള്‍ വന്ധ്യതയോ അകാലപ്രസവമോ ഇല്ലാതെ വര്‍ധിക്കട്ടെ! ഞങ്ങളുടെ തെരുവീഥികളില്‍ ദീനരോദനം കേള്‍ക്കാതിരിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 15 : ഇപ്രകാരം അനുഗ്രഹം ലഭിച്ച ജനതഭാഗ്യമുള്ളത്, കര്‍ത്താവു ദൈവമായുള്ള ജനത ഭാഗ്യമുള്ളത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:45:34 IST 2024
Back to Top