Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 143

    കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാര്‍ഥന
  • 1 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചന ശ്രവിക്കണമേ! അങ്ങയുടെ വിശ്വസ്തതയിലും നീതിയിലും എനിക്ക് ഉത്തരമരുളണമേ! Share on Facebook Share on Twitter Get this statement Link
  • 2 : ഈ ദാസനെന്യായവിസ്താരത്തിനുവിധേയനാക്കരുതേ! എന്തെന്നാല്‍, ജീവിക്കുന്ന ഒരുവനുംഅങ്ങയുടെ മുന്‍പില്‍ നീതിമാനല്ല. Share on Facebook Share on Twitter Get this statement Link
  • 3 : ശത്രു എന്നെ പിന്തുടര്‍ന്നു; അവന്‍ എന്റെ ജീവനെ നിലത്തെറിഞ്ഞു തകര്‍ത്തു, പണ്ടേ മരിച്ചവനെപ്പോലെഎന്നെ അവന്‍ ഇരുട്ടില്‍ തള്ളി. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ വിഷാദഗ്രസ്തനായിരിക്കുന്നു; എന്റെ ഹൃദയം നടുങ്ങുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കഴിഞ്ഞകാലങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു; അവിടുന്നു ചെയ്ത എല്ലാ കാര്യങ്ങളെയുംപറ്റി ഞാന്‍ ധ്യാനിക്കുന്നു; അവിടുത്തെ ശക്തമായ പ്രവൃത്തികളെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ അങ്ങയുടെ നേര്‍ക്കു കരങ്ങള്‍ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെഎന്റെ ഹൃദയം അങ്ങേക്കായി ദാഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവേ, എനിക്കു വേഗം ഉത്തരമരുളണമേ! ഇതാ, എന്റെ പ്രാണന്‍ പോകുന്നു! എന്നില്‍നിന്നു മുഖം മറയ്ക്കരുതേ! മറച്ചാല്‍, ഞാന്‍ പാതാളത്തില്‍പതിക്കുന്നവരെപ്പോലെയാകും. Share on Facebook Share on Twitter Get this statement Link
  • 8 : പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെകാരുണ്യത്തെപ്പറ്റി കേള്‍ക്കട്ടെ! എന്തെന്നാല്‍, അങ്ങയിലാണു ഞാന്‍ ആശ്രയിക്കുന്നത്. ഞാന്‍ നടക്കേണ്ട വഴി എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, എന്റെ ആത്മാവിനെഅങ്ങയുടെ സന്നിധിയിലേക്കാണുഞാന്‍ ഉയര്‍ത്തുന്നത്. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവേ, ശത്രുക്കളില്‍നിന്ന് എന്നെമോചിപ്പിക്കണമേ! അഭയംതേടി ഞാന്‍ അങ്ങയുടെ സന്നിധിയിലേക്ക്ഓടിവന്നിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങയുടെ ഹിതം അനുവര്‍ത്തിക്കാന്‍എന്നെ പഠിപ്പിക്കണമേ! എന്തെന്നാല്‍, അവിടുന്നാണ് എന്റെ ദൈവം! അങ്ങയുടെ നല്ല ആത്മാവ് എന്നെനിരപ്പുള്ള വഴിയിലൂടെ നയിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവേ, അങ്ങയുടെ നാമത്തെപ്രതിഎന്റെ ജീവന്‍ പരിപാലിക്കണമേ! അങ്ങയുടെ നീതിയാല്‍ എന്നെദുരിതത്തില്‍നിന്നു മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 12 : കാരുണ്യവാനായ അങ്ങ് എന്റെ ശത്രുക്കളെ വിച്‌ഛേദിക്കണമേ! എന്റെ വൈരികളെ നശിപ്പിക്കണമേ! എന്തെന്നാല്‍ ഞാന്‍ അങ്ങയുടെ ദാസനാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:03:23 IST 2024
Back to Top