Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിനാല്പത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 141

    സായാഹ്‌ന പ്രാര്‍ഥന
  • 1 : കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു, വേഗം വരണമേ! ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്ക്കു ചെവിതരണമേ! Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ പ്രാര്‍ഥന അങ്ങയുടെസന്നിധിയിലെ ധൂപാര്‍ച്ചനയായും ഞാന്‍ കൈകള്‍ ഉയര്‍ത്തുന്നതുസായാഹ്‌നബലിയായും സ്വീകരിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, എന്റെ നാവിനുകടിഞ്ഞാണിടണമേ! എന്റെ അധരകവാടത്തിനുകാവലേര്‍പ്പെടുത്തണമേ! Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ ഹൃദയം തിന്‍മയിലേക്കുചായാന്‍ സമ്മതിക്കരുതേ! അക്രമികളോടു ചേര്‍ന്നു ദുഷ്‌കര്‍മങ്ങളില്‍ മുഴുകാന്‍ എനിക്ക് ഇടയാക്കരുതേ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍എനിക്ക് ഇടവരുത്തരുതേ! Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ നന്‍മയ്ക്കുവേണ്ടിനീതിമാന്‍ എന്നെ പ്രഹരിക്കുകയോശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍, ദുഷ്ടരുടെ തൈലംഎന്റെ ശിരസ്‌സിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്റെ പ്രാര്‍ഥന എപ്പോഴും അവരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരാണ്. Share on Facebook Share on Twitter Get this statement Link
  • 6 : അവരുടെന്യായാധിപന്‍മാര്‍ പാറയില്‍നിന്നു തള്ളിവീഴ്ത്തപ്പെടും; അപ്പോള്‍ എന്റെ വാക്ക് എത്രസൗമ്യമായിരുന്നെന്ന് അവര്‍ അറിയും. Share on Facebook Share on Twitter Get this statement Link
  • 7 : വിറകു കീറിയിട്ടിരിക്കുന്നതുപോലെഅവരുടെ അസ്ഥികള്‍ പാതാളവാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ദൈവമായ കര്‍ത്താവേ, എന്റെ ദൃഷ്ടിഅങ്ങയുടെനേരേ തിരിഞ്ഞിരിക്കുന്നു; അങ്ങയില്‍ ഞാന്‍ അഭയം തേടുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : എന്നെ നിരാധാരനായി ഉപേക്ഷിക്കരുതേ; അവര്‍ എനിക്കൊരുക്കിയ കെണികളില്‍നിന്നും ദുഷ്‌കര്‍മികള്‍ വിരിച്ചവലകളില്‍നിന്നും എന്നെ കാത്തുകൊള്ളണമേ! Share on Facebook Share on Twitter Get this statement Link
  • 10 : ദുഷ്ടര്‍ ഒന്നടങ്കം അവരുടെതന്നെ വലകളില്‍ കുരുങ്ങട്ടെ! എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:11:32 IST 2024
Back to Top