Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 138

    കൃതജ്ഞതാഗീതം
  • 1 : കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങേക്കു നന്ദിപറയുന്നു; ദേവന്‍മാരുടെ മുന്‍പില്‍ ഞാന്‍ അങ്ങയെപാടിപ്പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 2 : ഞാന്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു നേരേ ശിരസ്‌സു നമിക്കുന്നു; അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവുംഅത്യുന്നതമാണ്. Share on Facebook Share on Twitter Get this statement Link
  • 3 : ഞാന്‍ വിളിച്ചപേക്ഷിച്ചനാളില്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ ആത്മാവില്‍ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവേ, ഭൂമിയിലെ സകലരാജാക്കന്‍മാരും അങ്ങയെ പ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അവര്‍ അങ്ങയുടെ വാക്കുകള്‍ കേട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ കര്‍ത്താവിന്റെ മാര്‍ഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാല്‍, കര്‍ത്താവിന്റെ മഹത്വം വലുതാണ്. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു; അഹങ്കാരികളെ അവിടുന്ന്അകലെവച്ചുതന്നെ അറിയുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും, എന്റെ ജീവനെ അവിടുന്നുപരിപാലിക്കുന്നു; എന്റെ ശത്രുക്കളുടെ ക്രോധത്തിനെ തിരേ അവിടുന്നു കരം നീട്ടും; അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയംകര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:40:01 IST 2024
Back to Top