Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പത്തേഴാം അദ്ധ്യായം


അദ്ധ്യായം 137

    പ്രവാസിയുടെ വിലാപം
  • 1 : ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 2 : അവിടെയുള്ള അലരിവൃക്ഷങ്ങളില്‍ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു. Share on Facebook Share on Twitter Get this statement Link
  • 3 : ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു; ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച് തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 4 : വിദേശത്തു ഞങ്ങള്‍ എങ്ങനെകര്‍ത്താവിന്റെ ഗാനം ആലപിക്കും? Share on Facebook Share on Twitter Get this statement Link
  • 5 : ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍, എന്റെ വലത്തുകൈ എന്നെ മറക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, ജറുസലെമിനെ എന്റെ ഏറ്റവും വലിയ സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ! Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവേ, ജറുസലെമിന്റെ ദിവസത്തില്‍ ഏദോമ്യര്‍ ചെയ്തതെന്തെന്ന് ഓര്‍ക്കണമേ! ഇടിച്ചുനിരത്തുവിന്‍, അടിത്തറവരെഇടിച്ചുനിരത്തുവിന്‍ എന്ന് അവര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 8 : സംഹാരിണിയായ ബാബിലോണ്‍പുത്രീ, നീ ഞങ്ങളോടു ചെയ്തതു നിന്നോടു ചെയ്യുന്നവന്‍ അനുഗൃഹീതന്‍. Share on Facebook Share on Twitter Get this statement Link
  • 9 : നിന്റെ കുഞ്ഞുങ്ങളെപ്പിടിച്ചു പാറമേലടിക്കുന്നവന്‍ അനുഗൃഹീതന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:41:59 IST 2024
Back to Top