Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമുപ്പതാം അദ്ധ്യായം


അദ്ധ്യായം 130

    അഗാധത്തില്‍നിന്ന്
  • 1 : കര്‍ത്താവേ, അഗാധത്തില്‍നിന്നു ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! ചെവി ചായിച്ച് എന്റെ യാചനകളുടെസ്വരം ശ്രവിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, അങ്ങു പാപങ്ങളുടെകണക്കുവച്ചാല്‍ ആര്‍ക്കുനിലനില്‍ക്കാനാവും? Share on Facebook Share on Twitter Get this statement Link
  • 4 : എന്നാല്‍, അങ്ങ് പാപം പൊറുക്കുന്നവനാണ്; അതുകൊണ്ടു ഞങ്ങള്‍ അങ്ങയുടെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ കാത്തിരിക്കുന്നു, എന്റെ ആത്മാവു കര്‍ത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശയര്‍പ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനെ കാത്തിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്ഷ നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്ന്അവിടുന്നു മോചിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:17:25 IST 2024
Back to Top