Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റി‌ഇരുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 129

    സീയോന്റെ ശത്രുക്കള്‍ക്കെതിരേ
  • 1 : ഇസ്രായേല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു! Share on Facebook Share on Twitter Get this statement Link
  • 2 : ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ വിജയം നേടിയില്ല. Share on Facebook Share on Twitter Get this statement Link
  • 3 : ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവു നീതിമാനാണ്; ദുഷ്ടരുടെ ബന്ധനങ്ങളില്‍നിന്ന്അവിടുന്ന് എന്നെ മോചിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 5 : സീയോനെ വെറുക്കുന്നവര്‍ലജ്ജിച്ചു പിന്തിരിയട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനുമുന്‍പ് ഉണങ്ങിപ്പോകുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അതു കൊയ്യുന്നവന്റെ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്റെ മടിയും നിറയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവിന്റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ! കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നു വഴിപോക്കര്‍ അവരെനോക്കി പറയുന്നില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:03:46 IST 2024
Back to Top