Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റി‌ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 126

    തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം
  • 1 : കര്‍ത്താവു പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി. Share on Facebook Share on Twitter Get this statement Link
  • 2 : അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ആനന്ദാരവം മുഴക്കി; കര്‍ത്താവ് അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് ജനതകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവു ഞങ്ങള്‍ക്കുവേണ്ടി വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ കര്‍ത്താവേ, ഞങ്ങളുടെ ഐശ്വര്യംപുനഃസ്ഥാപിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : കണ്ണീരോടെ വിതയ്ക്കുന്നവര്‍ആനന്ദഘോഷത്തോടെ കൊയ്യട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് ആഹ്‌ളാദത്തോടെവീട്ടിലേക്കു മടങ്ങും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:05:59 IST 2024
Back to Top