Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപതിനാറാം അദ്ധ്യായം


അദ്ധ്യായം 116

    കൃതജ്ഞത
  • 1 : ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു, ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : മരണക്കെണി എന്നെ വലയംചെയ്തു; പാതാളപാശങ്ങള്‍ എന്നെ ചുറ്റി; ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു; എന്റെ ജീവന്‍ രക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവു കരുണാമയനും നീതിമാനും ആണ്; നമ്മുടെ ദൈവം കൃപാലുവാണ്. Share on Facebook Share on Twitter Get this statement Link
  • 6 : എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു; ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന്എന്നെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : എന്റെ ആത്മാവേ, നീ ശാന്തിയിലേക്കു മടങ്ങുക; കര്‍ത്താവു നിന്റെ മേല്‍ അനുഗ്രഹം വര്‍ഷിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍ നിന്നും ദൃഷ്ടികളെ കണ്ണീരില്‍നിന്നും കാലുകളെ ഇടര്‍ച്ചയില്‍നിന്നുംമോചിപ്പിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : ഞാന്‍ കൊടിയ ദുരിതത്തിലകപ്പെട്ടു എന്നു പറഞ്ഞപ്പോഴും ഞാനെന്റെ വിശ്വാസംകാത്തുസൂക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 11 : മനുഷ്യരെല്ലാവരും വഞ്ചകരാണെന്നുപരിഭ്രാന്തനായ ഞാന്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവ് എന്റെ മേല്‍ ചൊരിഞ്ഞഅനുഗ്രഹങ്ങള്‍ക്കു ഞാന്‍ എന്തുപകരംകൊടുക്കും? Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ രക്ഷയുടെ പാനപാത്രമുയര്‍ത്തികര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 14 : അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. Share on Facebook Share on Twitter Get this statement Link
  • 15 : തന്റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : കര്‍ത്താവേ, ഞാന്‍ അവിടുത്തെ ദാസനാണ്; അവിടുത്തെ ദാസനും അവിടുത്തെ ദാസിയുടെ പുത്രനുംതന്നെ; അവിടുന്ന് എന്റെ ബന്ധനങ്ങള്‍ തകര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 17 : ഞാന്‍ അങ്ങേക്കു കൃതജ്ഞതാബലിഅര്‍പ്പിക്കും; ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 18 : അവിടുത്തെ ജനത്തിന്റെ മുന്‍പില്‍ കര്‍ത്താവിനു ഞാന്‍ എന്റെ നേര്‍ച്ചകള്‍ നിറവേറ്റും. Share on Facebook Share on Twitter Get this statement Link
  • 19 : കര്‍ത്താവിന്റെ ആലയത്തിന്റെ അങ്കണത്തില്‍, ജറുസലെമേ, നിന്റെ മധ്യത്തില്‍ത്തന്നെ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:29:28 IST 2024
Back to Top