Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപതിനൊന്നാം അദ്ധ്യായം


അദ്ധ്യായം 111

    അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കര്‍ത്താവ്
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍! നീതിമാന്‍മാരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ പ്രവൃത്തികള്‍ മഹനീയങ്ങളാണ്;അവയില്‍ ആനന്ദിക്കുന്നവര്‍അവ ഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുത്തെ പ്രവൃത്തി മഹത്തും തേജസ്‌സുറ്റതുമാണ്; അവിടുത്തെനീതി ശാശ്വതമാണ്. Share on Facebook Share on Twitter Get this statement Link
  • 4 : തന്റെ അദ്ഭുതപ്രവൃത്തികളെ അവിടുന്നു സ്മരണീയമാക്കി; കര്‍ത്താവു കൃപാലുവുംവാത്‌സല്യനിധിയുമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : തന്റെ ഭക്തര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു; അവിടുന്നു തന്റെ ഉടമ്പടിയെ എപ്പോഴും അനുസ്മരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ജനതകളുടെ അവകാശത്തെ തന്റെ ജനത്തിനു നല്‍കിക്കൊണ്ടു തന്റെ പ്രവൃത്തികളുടെ ശക്തിയെ അവര്‍ക്കു വെളിപ്പെടുത്തി. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുത്തെ പ്രവൃത്തികള്‍ വിശ്വസ്തവും നീതിയുക്തവുമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : അവിടുത്തെ പ്രമാണങ്ങള്‍ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരമാര്‍ഥതയോടുംകൂടെ പാലിക്കപ്പെടാന്‍, അവയെഎന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു; അവിടുന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ് അവിടുത്തെനാമം. Share on Facebook Share on Twitter Get this statement Link
  • 10 : ദൈവഭക്തിയാണു ജ്ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:21:56 IST 2024
Back to Top