Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിപത്താം അദ്ധ്യായം


അദ്ധ്യായം 110

    രാജാവിന്റെ സ്ഥാനാരോഹണം
  • 1 : കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്കുക. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവു സീയോനില്‍നിന്നു നിന്റെ അധികാരത്തിന്റെ ചെങ്കോല്‍ അയയ്ക്കും; ശത്രുക്കളുടെ മധ്യത്തില്‍ നീ വാഴുക. Share on Facebook Share on Twitter Get this statement Link
  • 3 : വിശുദ്ധ പര്‍വതത്തിലേക്കു നീ സേനയെ നയിക്കുന്ന ദിവസം നിന്റെ ജനം മടികൂടാതെ തങ്ങളെത്തന്നെ നിനക്കു സമര്‍പ്പിക്കും; ഉഷസ്‌സിന്റെ ഉദരത്തില്‍നിന്നു മഞ്ഞെന്നപോലെയുവാക്കള്‍ നിന്റെ അടുത്തേക്കുവരും. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവു ശപഥംചെയ്തു: മെല്‍ക്കിസെദെക്കിന്റെ ക്രമമനുസരിച്ചു നീ എന്നേക്കും പുരോഹിതനാകുന്നു, അതിനു മാറ്റമുണ്ടാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവു നിന്റെ വലത്തുവശത്തുണ്ട്; തന്റെ ക്രോധത്തിന്റെ ദിനത്തില്‍ അവിടുന്നു രാജാക്കന്‍മാരെ തകര്‍ത്തുകളയും. Share on Facebook Share on Twitter Get this statement Link
  • 6 : ജനതകളുടെയിടയില്‍ അവിടുന്നു തന്റെ വിധി നടപ്പിലാക്കും; അവിടം ശവശരീരങ്ങള്‍ കൊണ്ടു നിറയും; ഭൂമിയിലെങ്ങുമുള്ള രാജാക്കന്‍മാരെ അവിടുന്നു തകര്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 7 : വഴിയരികിലുള്ള അരുവിയില്‍നിന്ന് അവന്‍ പാനംചെയ്യും;അവന്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Sat Apr 27 18:10:50 IST 2024
Back to Top