Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റെട്ടാം അദ്ധ്യായം


അദ്ധ്യായം 108

    ശത്രുവിനെതിരേ സഹായം
  • 1 : എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ദൈവമേ, എന്റെ ഹൃദയം ഒരുങ്ങിയിരിക്കുന്നു; ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ ആത്മാവേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ! ഉഷസ്‌സിനെ ഞാന്‍ വിളിച്ചുണര്‍ത്തും. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, ജനതകളുടെ ഇടയില്‍ഞാന്‍ അങ്ങേക്കു നന്ദിപറയും; ജനപദങ്ങളുടെ ഇടയില്‍ ഞാന്‍ അങ്ങേക്കു സ്‌തോത്രങ്ങളാലപിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങയുടെ കാരുണ്യം ആകാശത്തെക്കാള്‍ ഉന്നതമാണ്, അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളമെത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവമേ, ആകാശത്തിനുമേല്‍അങ്ങ് ഉയര്‍ന്നുനില്‍ക്കണമേ! അങ്ങയുടെ മഹത്വം ഭൂമിയിലെങ്ങുംവ്യാപിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : അങ്ങു സ്‌നേഹിക്കുന്നവര്‍ മോചിതരാകട്ടെ! വലത്തുകൈ നീട്ടി എന്നെ സഹായിക്കുകയും എനിക്ക് ഉത്തരമരുളുകയും ചെയ്യണമേ! Share on Facebook Share on Twitter Get this statement Link
  • 7 : ദൈവം തന്റെ വിശുദ്ധമന്ദിരത്തില്‍ വച്ചു വാഗ്ദാനം ചെയ്തു: ജയഘോഷത്തോടെ ഞാന്‍ ഷെക്കെമിനെ വിഭജിക്കും, സുക്കോത്തുതാഴ്‌വരയെ അളന്നുതിരിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : ഗിലയാദ് എനിക്കുള്ളതാണ്; മനാസ്‌സെയും എന്‍േറതാണ്; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്. Share on Facebook Share on Twitter Get this statement Link
  • 9 : മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം വയ്ക്കുന്നു; ഫിലിസ്ത്യദേശത്തു ഞാന്‍ ജയഭേരി മുഴക്കും. Share on Facebook Share on Twitter Get this statement Link
  • 10 : സുരക്ഷിതനഗരത്തിലേക്ക് ആരെന്നെ നയിക്കും? ഏദോമിലേക്ക് ആരെന്നെ കൊണ്ടുപോകും? Share on Facebook Share on Twitter Get this statement Link
  • 11 : ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചില്ലേ? ദൈവമേ, അങ്ങു ഞങ്ങളുടെസൈന്യത്തോടൊത്തു നീങ്ങുന്നില്ലല്ലോ? Share on Facebook Share on Twitter Get this statement Link
  • 12 : ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! എന്തെന്നാല്‍, മനുഷ്യന്റെ സഹായം നിഷ്ഫലമാണ്. Share on Facebook Share on Twitter Get this statement Link
  • 13 : ദൈവം കൂടെയുണ്ടെങ്കില്‍ ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കാന്‍ പോകുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:11:30 IST 2024
Back to Top