Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റാറാം അദ്ധ്യായം


അദ്ധ്യായം 106

    ഇസ്രായേലിന്റെ അവിശ്വസ്തതയും ദൈവത്തിന്റെ കാരുണ്യവും
  • 1 : കര്‍ത്താവിനെ സ്തുതിക്കുവിന്‍!കര്‍ത്താവിനു നന്ദിപറയുവിന്‍! അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിന്റെ അദ്ഭുതകൃത്യങ്ങള്‍ആരു വര്‍ണിക്കും? അവിടുത്തെ അപദാനങ്ങള്‍ ആരു കീര്‍ത്തിക്കും? Share on Facebook Share on Twitter Get this statement Link
  • 3 : ന്യായം പാലിക്കുകയും നീതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ഭാഗ്യവാന്‍മാര്‍. Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവേ, അവിടുന്നു ജനത്തോടുകാരുണ്യം കാണിക്കുമ്പോള്‍ എന്നെഓര്‍ക്കണമേ! അവിടുന്ന് അവരെ മോചിപ്പിക്കുമ്പോള്‍എന്നെ സഹായിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങയുടെ തിരഞ്ഞെടുക്കപ്പെട്ടവരുടെഐശ്വര്യം കാണാന്‍ എനിക്ക് ഇടയാകട്ടെ! അങ്ങയുടെ ജനത്തിന്റെ സന്തോഷത്തില്‍ ഞാന്‍ പങ്കുചേരട്ടെ! അങ്ങയുടെ അവകാശത്തോടൊപ്പം ഞാന്‍ അഭിമാനം കൊള്ളട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : ഞങ്ങളും ഞങ്ങളുടെ പിതാക്കന്‍മാരും പാപം ചെയ്തു; ഞങ്ങള്‍ അനീതി പ്രവര്‍ത്തിച്ചു; ഞങ്ങള്‍ ദുഷ്ടതയോടെ പെരുമാറി. Share on Facebook Share on Twitter Get this statement Link
  • 7 : ഞങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്തിലായിരുന്നപ്പോള്‍, അങ്ങയുടെ അദ്ഭുതങ്ങളെ ഗൗനിച്ചില്ല;അങ്ങയുടെ കാരുണ്യാതിരേകത്തെഅവര്‍ അനുസ്മരിച്ചില്ല; അവര്‍ ചെങ്കടല്‍ത്തീരത്തുവച്ച്അത്യുന്നതനെതിരേ മത്‌സരിച്ചു. Share on Facebook Share on Twitter Get this statement Link
  • 8 : എന്നിട്ടും അവിടുന്നു തന്റെ മഹാശക്തി വെളിപ്പെടുത്താന്‍വേണ്ടി തന്റെ നാമത്തെപ്രതി അവരെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്നു ചെങ്കടലിനെ ശാസിച്ചു, അതു വറ്റിവരണ്ടു. അവിടുന്ന് അവരെ മരുഭൂമിയിലൂടെയെന്നപോലെ ആഴിയിലൂടെ നടത്തി. Share on Facebook Share on Twitter Get this statement Link
  • 10 : അവിടുന്ന് അവരെ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷിച്ചു; വൈരികളുടെ പിടിയില്‍നിന്നു വീണ്ടെടുത്തു. Share on Facebook Share on Twitter Get this statement Link
  • 11 : വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിലാരും അവശേഷിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 12 : അപ്പോള്‍, അവിടുത്തെ വാക്കുകള്‍ അവര്‍ വിശ്വസിച്ചു; Share on Facebook Share on Twitter Get this statement Link
  • 13 : അവര്‍ അവിടുത്തേക്കു സ്തുതിപാടി. എങ്കിലും, അവര്‍ അവിടുത്തെപ്രവൃത്തികള്‍ വേഗം മറന്നുകളഞ്ഞു; അവിടുത്തെ ഉപദേശം തേടിയില്ല. Share on Facebook Share on Twitter Get this statement Link
  • 14 : മരുഭൂമിയില്‍വച്ച് ആസക്തി അവരെകീഴടക്കി; വിജനപ്രദേശത്തുവച്ച് അവര്‍ ദൈവത്തെ പരീക്ഷിച്ചു; Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ ചോദിച്ചത് അവിടുന്ന് അവര്‍ക്കുകൊടുത്തു; എങ്കിലും, അവരുടെയിടയിലേക്കു മാരകരോഗം അയച്ചു. Share on Facebook Share on Twitter Get this statement Link
  • 16 : ജനം പാളയത്തില്‍വച്ചു മോശയുടെയും കര്‍ത്താവിന്റെ വിശുദ്ധനായ അഹറോന്റെയും നേരെ അസൂയാലുക്കളായി; Share on Facebook Share on Twitter Get this statement Link
  • 17 : അപ്പോള്‍ ഭൂമി പിളര്‍ന്നു ദാഥാനെവിഴുങ്ങുകയും, അബീറാമിന്റെ സംഘത്തെ മൂടിക്കളയുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 18 : അവരുടെ സമൂഹത്തില്‍ അഗ്‌നിബാധയുണ്ടായി; അഗ്‌നിജ്വാല ദുഷ്ടരെ ദഹിപ്പിച്ചുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 19 : അവര്‍ ഹോറബില്‍വച്ചു കാളക്കുട്ടിയഉണ്ടാക്കി; ആ വാര്‍പ്പുവിഗ്രഹത്തെഅവര്‍ ആരാധിച്ചു. Share on Facebook Share on Twitter Get this statement Link
  • 20 : അങ്ങനെ അവര്‍ ദൈവത്തിനു നല്‍കേണ്ട മഹത്വം പുല്ലുതിന്നുന്ന കാളയുടെ ബിംബത്തിനു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 21 : ഈജിപ്തില്‍വച്ചു വന്‍കാര്യങ്ങള്‍ ചെയ്ത തങ്ങളുടെ രക്ഷകനായ ദൈവത്തെ അവര്‍ മറന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ഹാമിന്റെ നാട്ടില്‍വച്ചു വിസ്മയനീയമായ പ്രവൃത്തികളും ചെങ്കടലില്‍വച്ചു ഭീതിജനകമായ കാര്യങ്ങളും ചെയ്തവനെ അവര്‍ വിസ്മരിച്ചു. Share on Facebook Share on Twitter Get this statement Link
  • 23 : അവരെ നശിപ്പിക്കുമെന്ന് അവിടുന്ന്അരുളിച്ചെയ്തു; അവിടുന്ന്തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി. അവിടുത്തെ മുന്‍പില്‍നിന്നു തടഞ്ഞില്ലായിരുന്നെങ്കില്‍ ക്രോധം അവരെ നശിപ്പിക്കുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 24 : അവര്‍ മനോഹരമായ ദേശം നിരസിച്ചു; അവിടുത്തെ വാഗ്ദാനം വിശ്വസിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 25 : അവര്‍ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു; കര്‍ത്താവിന്റെ കല്‍പന അനുസരിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 26 : മരുഭൂമിയില്‍ അവരെ വീഴ്ത്തുമെന്നും, Share on Facebook Share on Twitter Get this statement Link
  • 27 : അവരുടെ സന്തതികളെജനതകളുടെയും രാജ്യങ്ങളുടെയും ഇടയില്‍ ചിതറിക്കുമെന്നും അവിടുന്നു കരമുയര്‍ത്തി ശപഥം ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 28 : അവര്‍ പെയോറിലെ ബാലിന്റെ അനുയായികളായി; നിര്‍ജീവ ദേവന്‍മാര്‍ക്ക് അര്‍പ്പിച്ച ബലിവസ്തുക്കള്‍ ഭക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 29 : അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ടു കര്‍ത്താവിന്റെ കോപം ജ്വലിപ്പിച്ചു; അവരുടെയിടയില്‍ ഒരു മഹാമാരിപടര്‍ന്നുപിടിച്ചു. Share on Facebook Share on Twitter Get this statement Link
  • 30 : അപ്പോള്‍, ഫിനെഹാസ് ഇടപെട്ടു; അതോടെ മഹാമാരി നിലച്ചു. Share on Facebook Share on Twitter Get this statement Link
  • 31 : തന്‍മൂലം, അവന്‍ തലമുറകളോളം,നീതിമാനായി കരുതപ്പെട്ടു. Share on Facebook Share on Twitter Get this statement Link
  • 32 : മെരീബാജലാശയത്തിനടുത്തുവച്ച്അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു; അവര്‍മൂലം മോശയ്ക്കും ദോഷമുണ്ടായി. Share on Facebook Share on Twitter Get this statement Link
  • 33 : അവര്‍ അവനു മനോവേദനയുളവാക്കി; അവന്‍ വിവേകരഹിതമായി സംസാരിച്ചു. Share on Facebook Share on Twitter Get this statement Link
  • 34 : കര്‍ത്താവു കല്‍പിച്ചതുപോലെ അവര്‍ജനതകളെ നശിപ്പിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 35 : അവര്‍ അവരോട് ഇടകലര്‍ന്ന് അവരുടെആചാരങ്ങള്‍ ശീലിച്ചു. Share on Facebook Share on Twitter Get this statement Link
  • 36 : അവരുടെ വിഗ്രഹങ്ങളെ അവര്‍ സേവിച്ചു; അത് അവര്‍ക്കു കെണിയായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 37 : അവര്‍ തങ്ങളുടെ പുത്രീപുത്രന്‍മാരെ പിശാചുക്കള്‍ക്കു ബലിയര്‍പ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 38 : അവര്‍ നിഷ്‌കളങ്കരക്തം ചൊരിഞ്ഞു; കാനാനിലെ വിഗ്രഹങ്ങള്‍ക്ക് അവര്‍ബലിയര്‍പ്പിച്ച തങ്ങളുടെപുത്രീപുത്രന്‍മാരുടെ രക്തംതന്നെ; അങ്ങനെ നാടു രക്തംകൊണ്ടു മലിനമായി. Share on Facebook Share on Twitter Get this statement Link
  • 39 : അവര്‍ തങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്അശുദ്ധരായിത്തീര്‍ന്നു; ഈ പ്രവൃത്തികള്‍വഴി അവര്‍ ദൈവത്തോട് അവിശ്വസ്തത കാണിച്ചു. Share on Facebook Share on Twitter Get this statement Link
  • 40 : കര്‍ത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു; അവിടുന്നു തന്റെ അവകാശത്തെ വെറുത്തു. Share on Facebook Share on Twitter Get this statement Link
  • 41 : അവിടുന്ന് അവരെ ജനതകളുടെ കൈയില്‍ ഏല്‍പിച്ചുകൊടുത്തു; അവരുടെ വൈരികള്‍ അവരെ ഭരിച്ചു. Share on Facebook Share on Twitter Get this statement Link
  • 42 : അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി, അവര്‍ അവരുടെ അധികാരത്തിനു കീഴമര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 43 : പലപ്രാവശ്യം അവിടുന്ന് അവരെമോചിപ്പിച്ചു; എങ്കിലും, അവര്‍ മനഃപൂര്‍വം അവിടുത്തെ ധിക്കരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അവര്‍ അധഃപതിച്ചു. Share on Facebook Share on Twitter Get this statement Link
  • 44 : എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു. Share on Facebook Share on Twitter Get this statement Link
  • 45 : അവിടുന്ന് അവര്‍ക്കുവേണ്ടി തന്റെ ഉടമ്പടി ഓര്‍മിച്ചു; തന്റെ കാരുണ്യാതിരേകംമൂലം അവിടുത്തെ മനസ്‌സലിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 46 : അവരെ തടവുകാരാക്കിയവര്‍ക്ക് അവരോടു സഹതാപം തോന്നാന്‍ അവിടുന്ന് ഇടയാക്കി. Share on Facebook Share on Twitter Get this statement Link
  • 47 : ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,ഞങ്ങളെ രക്ഷിക്കണമേ! ജനതകളുടെയിടയില്‍ നിന്നു ഞങ്ങളെ ഒരുമിച്ചുകൂട്ടണമേ! അവിടുത്തെ പരിശുദ്ധനാമത്തിനുകൃതജ്ഞതയര്‍പ്പിക്കാനും അവിടുത്തെ സ്തുതിക്കുന്നതില്‍ അഭിമാനംകൊള്ളാനും ഞങ്ങള്‍ക്ക് ഇടവരട്ടെ! Share on Facebook Share on Twitter Get this statement Link
  • 48 : ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ്എന്നേക്കും വാഴ്ത്തപ്പെട്ടവനാകട്ടെ! ജനംമുഴുവനും ആമേന്‍ എന്നു പറയട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 09:05:58 IST 2024
Back to Top