Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റിമൂന്നാം അദ്ധ്യായം


അദ്ധ്യായം 103

    എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക
  • 1 : എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. Share on Facebook Share on Twitter
    Get this statement Link
  • 2 : എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്. Share on Facebook Share on Twitter
    Get this statement Link
  • 3 : അവിടുന്നു നിന്റെ അകൃത്യങ്ങള്‍ക്ഷമിക്കുന്നു; നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു. Share on Facebook Share on Twitter
    Get this statement Link
  • 4 : അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍നിന്നു രക്ഷിക്കുന്നു; അവിടുന്നു സ്‌നേഹവും കരുണയുംകൊണ്ടു നിന്നെ കിരീടമണിയിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 5 : നിന്റെ യൗവനം കഴുകന്‍േറ തുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്റെ ജീവിതകാലമത്രയുംനിന്നെ സംതൃപ്തനാക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 6 : കര്‍ത്താവു പീഡിതരായ എല്ലാവര്‍ക്കും നീതിയുംന്യായവും പാലിച്ചുകൊടുക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 7 : അവിടുന്നു തന്റെ വഴികള്‍ മോശയ്ക്കും പ്രവൃത്തികള്‍ ഇസ്രായേല്‍ജനത്തിനുംവെളിപ്പെടുത്തി. Share on Facebook Share on Twitter
    Get this statement Link
  • 8 : കര്‍ത്താവ് ആര്‍ദ്രഹൃദയനുംകാരുണ്യവാനുമാണ്; ക്ഷമാശീലനും സ്‌നേഹനിധിയും ആണ്. Share on Facebook Share on Twitter
    Get this statement Link
  • 9 : അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല; അവിടുത്തെ കോപം എന്നേക്കുംനിലനില്‍ക്കുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • 10 : നമ്മുടെ പാപങ്ങള്‍ക്കൊത്ത് അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കൊത്തു നമ്മോടു പകരംചെയ്യുന്നില്ല. Share on Facebook Share on Twitter
    Get this statement Link
  • 11 : ഭൂമിക്കുമേല്‍ ഉയര്‍ന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണു തന്റെ ഭക്തരോട് അവിടുന്നു കാണിക്കുന്ന കാരുണ്യം. Share on Facebook Share on Twitter
    Get this statement Link
  • 12 : കിഴക്കും പടിഞ്ഞാറും തമ്മില്‍ ഉള്ളത്ര അകലത്തില്‍ നമ്മുടെ പാപങ്ങളെ അവിടുന്നു നമ്മില്‍നിന്ന് അകറ്റിനിര്‍ത്തി. Share on Facebook Share on Twitter
    Get this statement Link
  • 13 : പിതാവിനു മക്കളോടെന്നപോലെകര്‍ത്താവിനു തന്റെ ഭക്തരോട്അലിവുതോന്നുന്നു. Share on Facebook Share on Twitter
    Get this statement Link
  • 14 : എന്തില്‍ നിന്നാണു നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓര്‍മിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 15 : മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; Share on Facebook Share on Twitter
    Get this statement Link
  • 16 : എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതുകൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല. Share on Facebook Share on Twitter
    Get this statement Link
  • 17 : എന്നാല്‍, കര്‍ത്താവിന്റെ കാരുണ്യം അവിടുത്തെ ഭക്തരുടെമേല്‍ എന്നേക്കുമുണ്ടായിരിക്കും; അവിടുത്തെനീതി തലമുറകളോളംനിലനില്‍ക്കും. Share on Facebook Share on Twitter
    Get this statement Link
  • 18 : അവിടുത്തെ ഉടമ്പടി പാലിക്കുന്നവരുടെയും അവിടുത്തെ കല്‍പനകള്‍ ശ്രദ്ധാപൂര്‍വംഅനുസരിക്കുന്നവരുടെയും മേല്‍ത്തന്നെ. Share on Facebook Share on Twitter
    Get this statement Link
  • 19 : കര്‍ത്താവു തന്റെ സിംഹാസനംസ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; എല്ലാവരും അവിടുത്തെ രാജകീയഅധികാരത്തിന്‍ കീഴിലാണ്. Share on Facebook Share on Twitter
    Get this statement Link
  • 20 : കര്‍ത്താവിന്റെ വചനം ശ്രവിക്കുകയുംഅവിടുത്തെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്ന ശക്തരായ ദൂതരേ,അവിടുത്തെ വാഴ്ത്തുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 21 : കര്‍ത്താവിന്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടുത്തെ സ്തുതിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 22 : കര്‍ത്താവിന്റെ അധികാരസീമയില്‍പ്പെട്ട സൃഷ്ടികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Mon Dec 18 05:03:33 IST 2017
Back to Top