Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നൂറ്റൊന്നാം അദ്ധ്യായം


അദ്ധ്യായം 101

    രാജാവിന്റെ പ്രതിജ്ഞ
  • 1 : ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും. Share on Facebook Share on Twitter Get this statement Link
  • 2 : നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കാന്‍ ഞാന്‍ ശ്രദ്ധവയ്ക്കും; എപ്പോഴാണ് അങ്ങ് എന്റെ അടുക്കല്‍ വരുക? ഞാന്‍ എന്റെ ഭവനത്തില്‍പരമാര്‍ഥഹൃദയത്തോടെ വ്യാപരിക്കും. Share on Facebook Share on Twitter Get this statement Link
  • 3 : നീചമായ ഒന്നിലും ഞാന്‍ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാന്‍ വെറുക്കുന്നു; അതിന്റെ പിടിയില്‍ ഞാന്‍ അകപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ഹൃദയവക്രത എന്നെതീണ്ടുകയില്ല; ഒരു തിന്‍മയും ഞാന്‍ അറിയുകയില്ല. Share on Facebook Share on Twitter Get this statement Link
  • 5 : അയല്‍ക്കാരനെതിരേ ഏഷണിപറയുന്നവനെ ഞാന്‍ നശിപ്പിക്കും; അഹങ്കാരിയെയും ഗര്‍വിഷ്ഠനെയുംഞാന്‍ പൊറുപ്പിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ദേശത്തുള്ള വിശ്വസ്തരെ ഞാന്‍ പ്രീതിയോടെ വീക്ഷിക്കും; അവര്‍ എന്നോടൊത്തു വസിക്കും; നിഷ്‌കളങ്കമാര്‍ഗത്തില്‍ ചരിക്കുന്നവന്‍എന്റെ സേവകനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : വഞ്ചനചെയ്യുന്ന ഒരുവനുംഎന്റെ ഭവനത്തില്‍ വസിക്കുകയില്ല; നുണപറയുന്ന ഒരുവനും എന്റെ സന്നിധിയില്‍ തുടരാനാവുകയില്ല. Share on Facebook Share on Twitter Get this statement Link
  • 8 : ദേശത്തെ ദുഷ്‌കര്‍മികളെപ്രഭാതംതോറും ഞാന്‍ നിഗ്രഹിക്കും; കര്‍ത്താവിന്റെ നഗരത്തില്‍നിന്ന്അധര്‍മികളെ ഞാന്‍ നിര്‍മാര്‍ജനം ചെയ്യും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:49:47 IST 2024
Back to Top