Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറ്റെട്ടാം അദ്ധ്യായം


അദ്ധ്യായം 98

    കര്‍ത്താവു ഭൂമിയെ വിധിക്കാന്‍ വരുന്നു
  • 1 : കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവുംവിജയം നേടിയിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 2 : കര്‍ത്താവു തന്റെ വിജയം വിളംബരംചെയ്തു; അവിടുന്നു തന്റെ നീതിജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. Share on Facebook Share on Twitter
    Get this statement Link
  • 3 : ഇസ്രായേല്‍ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയുംഅവിടുന്ന് അനുസ്മരിച്ചു; ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെദൈവത്തിന്റെ വിജയം ദര്‍ശിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 4 : ഭൂമി മുഴുവന്‍ കര്‍ത്താവിന്ആനന്ദഗീതം ആലപിക്കട്ടെ! ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്തുതിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 5 : കിന്നരംമീട്ടി കര്‍ത്താവിനുസ്തുതികളാലപിക്കുവിന്‍. വാദ്യഘോഷത്തോടെ അവിടുത്തെപുകഴ്ത്തുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 6 : കൊമ്പും കാഹളവും മുഴക്കി രാജാവായകര്‍ത്താവിന്റെ സന്നിധിയില്‍ആനന്ദംകൊണ്ട് ആര്‍പ്പിടുവിന്‍. Share on Facebook Share on Twitter
    Get this statement Link
  • 7 : സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ! Share on Facebook Share on Twitter
    Get this statement Link
  • 8 : ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ! കര്‍ത്താവിന്റെ മുന്‍പില്‍പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്ആനന്ദകീര്‍ത്തനമാലപിക്കട്ടെ! Share on Facebook Share on Twitter
    Get this statement Link
  • 9 : അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു; അവിടുന്നു ലോകത്തെനീതിയോടുംജനതകളെന്യായത്തോടുംകൂടെ വിധിക്കും. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sat Oct 21 19:10:19 IST 2017
Back to Top