Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറ്റേഴാം അദ്ധ്യായം


അദ്ധ്യായം 97

    പ്രപഞ്ചനാഥനായ കര്‍ത്താവ്
  • 1 : കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ! Share on Facebook Share on Twitter
    Get this statement Link
  • 2 : മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്; നീതിയുംന്യായവും അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്. Share on Facebook Share on Twitter
    Get this statement Link
  • 3 : അഗ്‌നി അവിടുത്തെ മുന്‍പേ നീങ്ങുന്നു; അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 4 : അവിടുത്തെ മിന്നല്‍പ്പിണരുകള്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതുകണ്ടു വിറകൊള്ളുന്നു. Share on Facebook Share on Twitter
    Get this statement Link
  • 5 : കര്‍ത്താവിന്റെ മുന്‍പില്‍, ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍, പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു. Share on Facebook Share on Twitter
    Get this statement Link
  • 6 : ആകാശം അവിടുത്തെനീതിയെപ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 7 : വ്യര്‍ഥബിംബങ്ങളില്‍ അഭിമാനം കൊള്ളുന്ന വിഗ്രഹാരാധകര്‍ ലജ്ജിതരായിത്തീരുന്നു; എല്ലാ ദേവന്‍മാരും അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു. Share on Facebook Share on Twitter
    Get this statement Link
  • 8 : സീയോന്‍ ഇതുകേട്ടു സന്തോഷിക്കുന്നു; യൂദായുടെ പുത്രിമാര്‍ ആഹ്‌ളാദിക്കുന്നു; ദൈവമേ, അവിടുത്തെന്യായവിധിയില്‍അവര്‍ ആനന്ദിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 9 : കര്‍ത്താവേ, അങ്ങ് ഭൂമിമുഴുവന്റെയുംഅധിപനാണ്; എല്ലാദേവന്‍മാരെയുംകാള്‍ ഉന്നതനാണ്. Share on Facebook Share on Twitter
    Get this statement Link
  • 10 : തിന്‍മയെ ദ്വേഷിക്കുന്നവനെ കര്‍ത്താവു സ്‌നേഹിക്കുന്നു; അവിടുന്നു തന്റെ ഭക്തരുടെ ജീവനെ പരിപാലിക്കുന്നു; ദുഷ്ടരുടെ കൈയില്‍നിന്ന് അവരെ മോചിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 11 : നീതിമാന്‍മാരുടെമേല്‍ പ്രകാശംഉദിച്ചിരിക്കുന്നു; പരമാര്‍ഥഹൃദയര്‍ക്കു സന്തോഷമുദിച്ചിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 12 : നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍, അവിടുത്തെ വിശുദ്ധനാമത്തിന്കൃതജ്ഞതയര്‍പ്പിക്കുവിന്‍. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sat Dec 16 10:49:18 IST 2017
Back to Top