Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറ്റാറാം അദ്ധ്യായം


അദ്ധ്യായം 96

    കര്‍ത്താവു രാജാവും വിധികര്‍ത്താവും
  • 1 : കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍. അവിടുത്തെനാമത്തെ വാഴ്ത്തുവിന്‍; അവിടുത്തെ രക്ഷയെ പ്രതിദിനംപ്രകീര്‍ത്തിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 3 : ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍; ജനപദങ്ങളുടെയിടയില്‍ അവിടുത്തെഅദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 4 : എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ഭയപ്പെടേണ്ടവനുമാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ജനതകളുടെ ദേവന്‍മാര്‍ വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്റെ സ്രഷ്ടാവാണ്. Share on Facebook Share on Twitter Get this statement Link
  • 6 : മഹത്വവും തേജസ്‌സും അവിടുത്തെസന്നിധിയിലുണ്ട്; ബലവും സൗന്ദര്യവും അവിടുത്തെ വിശുദ്ധമന്ദിരത്തിലും. Share on Facebook Share on Twitter Get this statement Link
  • 7 : ജനപദങ്ങളേ, ഉദ്‌ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും കര്‍ത്താവിന്‍േറ തെന്ന് ഉദ്‌ഘോഷിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവിന്റെ നാമത്തിനു ചേര്‍ന്നവിധം അവിടുത്തെ മഹത്വപ്പെടുത്തുവിന്‍; കാഴ്ചകളുമായി അവിടുത്തെ അങ്കണത്തില്‍ പ്രവേശിക്കുവിന്‍. Share on Facebook Share on Twitter Get this statement Link
  • 9 : വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തെ ആരാധിക്കുവിന്‍; ഭൂമി മുഴുവന്‍ അവിടുത്തെമുന്‍പില്‍ ഭയന്നുവിറയ്ക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 10 : ജനതകളുടെ ഇടയില്‍ പ്രഘോഷിക്കുവിന്‍: കര്‍ത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടുന്നു ജനതകളെനീതിപൂര്‍വം വിധിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവുംഅതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 12 : വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 13 : എന്തെന്നാല്‍, അവിടുന്നു വരുന്നു; അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു: അവിടുന്നു ലോകത്തെനീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:29:49 IST 2024
Back to Top