Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറ്റിമൂന്നാം അദ്ധ്യായം


അദ്ധ്യായം 93

    കര്‍ത്താവു വാഴുന്നു
  • 1 : കര്‍ത്താവു വാഴുന്നു; അവിടുന്നു മഹിമയണിഞ്ഞിരിക്കുന്നു; അവിടുന്നു ശക്തികൊണ്ട്അരമുറുക്കിയിരിക്കുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു;അതിന് ഇളക്കം തട്ടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 2 : അങ്ങയുടെ സിംഹാസനം പണ്ടുമുതലേ ഉറപ്പിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിമുതലേ ഉള്ളവനാണ്. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, പ്രവാഹങ്ങള്‍ ഉയരുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ആര്‍ത്തിരമ്പുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : സമുദ്രങ്ങളുടെ ഗര്‍ജനങ്ങളെയും ഉയരുന്നതിരമാലകളെയുംകാള്‍കര്‍ത്താവു ശക്തനാണ്. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങയുടെ കല്‍പന വിശ്വാസ്യവും അലംഘനീയവുമാണ്; കര്‍ത്താവേ, പരിശുദ്ധി അങ്ങയുടെആലയത്തിന് എന്നേക്കും യോജിച്ചതാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:12:24 IST 2024
Back to Top