Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

തൊണ്ണൂറ്റിരണ്ടാം അദ്ധ്യായം


അദ്ധ്യായം 92

    നീതിമാന്‍ സന്തോഷിക്കുന്നു
  • 1 : അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തുതികള്‍ആലപിക്കുന്നതും എത്ര ശ്രേഷ്ഠം. Share on Facebook Share on Twitter Get this statement Link
  • 2 : ദശതന്ത്രീനാദത്തോടുകൂടെയും Share on Facebook Share on Twitter Get this statement Link
  • 3 : കിന്നരവും വീണയും മീട്ടിയും പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയെയും ഉദ്‌ഘോഷിക്കുന്നത് എത്ര ഉചിതം! Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തി കണ്ട്ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം! Share on Facebook Share on Twitter Get this statement Link
  • 6 : ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്; ഭോഷന് ഇതു മനസ്‌സിലാക്കാന്‍ കഴിയുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 7 : ദുഷ്ടര്‍ പുല്ലുപോലെ മുളച്ചു പൊങ്ങുന്നു; തിന്‍മ ചെയ്യുന്നവര്‍ തഴച്ചുവളരുന്നു; എങ്കിലും അവര്‍ എന്നേക്കുമായിനശിപ്പിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവേ, അങ്ങ് എന്നേക്കും ഉന്നതനാണ്. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ നശിക്കും; ദുഷ്‌കര്‍മികള്‍ ചിതറിക്കപ്പെടും. Share on Facebook Share on Twitter Get this statement Link
  • 10 : എന്നാല്‍, അവിടുന്ന് എന്റെ കൊമ്പുകാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തി; അവിടുന്ന് എന്റെ മേല്‍ പുതിയ തൈലം ഒഴിച്ചു; Share on Facebook Share on Twitter Get this statement Link
  • 11 : എന്റെ ശത്രുക്കളുടെ പതനം എന്റെ കണ്ണു കണ്ടു; എന്നെ ആക്രമിക്കുന്ന ദുഷ്ടരുടെദുരന്തം എന്റെ ചെവിയില്‍ കേട്ടു. Share on Facebook Share on Twitter Get this statement Link
  • 12 : നീതിമാന്‍മാര്‍ പനപോലെ തഴയ്ക്കും; ലബനോനിലെ ദേവദാരുപോലെ വളരും. Share on Facebook Share on Twitter Get this statement Link
  • 13 : അവരെ കര്‍ത്താവിന്റെ ഭവനത്തില്‍നട്ടിരിക്കുന്നു; അവര്‍ നമ്മുടെ ദൈവത്തിന്റെ അങ്കണങ്ങളില്‍ തഴച്ചുവളരുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നുംഇലചൂടി പുഷ്ടിയോടെ നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 15 : കര്‍ത്താവു നീതിമാനാണെന്ന് അവര്‍പ്രഘോഷിക്കുന്നു; അവിടുന്നാണ് എന്റെ അഭയശില; അനീതി അവിടുത്തെ തീണ്ടിയിട്ടില്ല. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:54:13 IST 2024
Back to Top