Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 88

    പരിത്യക്തന്റെ വിലാപം
  • 1 : കര്‍ത്താവേ, പകല്‍ മുഴുവന്‍ ഞാന്‍ സഹായത്തിനപേക്ഷിക്കുന്നു; രാത്രിയില്‍ അങ്ങയുടെ സന്നിധിയില്‍നിലവിളിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ പ്രാര്‍ഥന അങ്ങയുടെ മുന്‍പില്‍എത്തുമാറാകട്ടെ! എന്റെ നിലവിളിക്കു ചെവിചായിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 3 : എന്റെ ആത്മാവു ദുഃഖപൂര്‍ണമാണ്; എന്റെ ജീവന്‍ പാതാളത്തിന്റെ വക്കിലെത്തിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : പാതാളത്തില്‍ പതിക്കാന്‍ പോകുന്നവരുടെ കൂട്ടത്തില്‍ ഞാന്‍ എണ്ണപ്പെട്ടിരിക്കുന്നു; എന്റെ ശക്തി ചോര്‍ന്നുപോയി. Share on Facebook Share on Twitter Get this statement Link
  • 5 : മരിച്ചവരുടെയിടയില്‍ പരിത്യജിക്കപ്പെട്ടവനെപ്പോലെയും ശവകുടീരത്തില്‍ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയും, അങ്ങ് ഇനി ഒരിക്കലും ഓര്‍ക്കാത്തവരെപ്പോലെയും ഞാന്‍ അങ്ങില്‍നിന്നുവിച്‌ഛേദിക്കപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : അങ്ങ് എന്നെ പാതാളത്തിന്റെ അടിത്തട്ടില്‍, അന്ധകാരപൂര്‍ണവും അഗാധവുമായതലത്തില്‍, ഉപേക്ഷിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങയുടെ ക്രോധം എന്നെ ഞെരുക്കുന്നു; അങ്ങയുടെ തിരമാലകള്‍ എന്നെ മൂടുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കൂട്ടുകാര്‍ എന്നെ വിട്ടകലാന്‍ അങ്ങ് ഇടയാക്കി, അവര്‍ക്ക് എന്നെ ബീഭത്‌സ വസ്തുവാക്കി; രക്ഷപെടാന്‍ ആവാത്തവിധം അങ്ങ് എന്നെതടവിലാക്കി. Share on Facebook Share on Twitter Get this statement Link
  • 9 : ദുഃഖംകൊണ്ട് എന്റെ കണ്ണു മങ്ങിപ്പോകുന്നു; കര്‍ത്താവേ, എന്നും ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു; ഞാന്‍ അങ്ങയുടെ സന്നിധിയിലേക്കു കൈകള്‍ ഉയര്‍ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : മരിച്ചവര്‍ക്കുവേണ്ടി അങ്ങ് അദ്ഭുതംപ്രവര്‍ത്തിക്കുമോ? നിഴലുകള്‍ അങ്ങയെ പുകഴ്ത്താന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമോ? Share on Facebook Share on Twitter Get this statement Link
  • 11 : ശവകുടീരത്തില്‍ അങ്ങയുടെ സ്‌നേഹവും വിനാശത്തില്‍ അങ്ങയുടെ വിശ്വസ്തതയും പ്രഘോഷിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 12 : അന്ധകാരത്തില്‍ അങ്ങയുടെ അദ്ഭുതങ്ങളും വിസ്മൃതിയുടെ ദേശത്ത് അങ്ങയുടെരക്ഷാകരസഹായവും അറിയപ്പെടുമോ? Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവേ, ഞാന്‍ അങ്ങയോടുനിലവിളിച്ചപേക്ഷിക്കുന്നു; പ്രഭാതത്തില്‍ എന്റെ പ്രാര്‍ഥന അങ്ങയുടെ സന്നിധിയില്‍ എത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : കര്‍ത്താവേ, അങ്ങ് എന്നെതള്ളിക്കളയുന്നതെന്തുകൊണ്ട്? എന്നില്‍നിന്നു മുഖം മറയ്ക്കുന്നതെന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 15 : ചെറുപ്പം മുതല്‍ ഇന്നോളം ഞാന്‍ പീഡിതനും മരണാസന്നനുമായി, അങ്ങയുടെ ഭീകര ശിക്ഷകള്‍ സഹിക്കുന്നു; ഞാന്‍ നിസ്‌സഹായനാണ്. Share on Facebook Share on Twitter Get this statement Link
  • 16 : അങ്ങയുടെ ക്രോധം എന്റെ നേരേകവിഞ്ഞൊഴുകി; അങ്ങയുടെഭീകരാക്രമങ്ങള്‍ എന്നെ നശിപ്പിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : പെരുവെള്ളംപോലെ അതു നിരന്തരം എന്നെ വലയംചെയ്യുന്നു; അവ ഒരുമിച്ച് എന്നെ പൊതിയുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : സ്‌നേഹിതരെയും അയല്‍ക്കാരെയും അങ്ങ് എന്നില്‍നിന്ന് അകറ്റിയിരിക്കുന്നു; അന്ധകാരം മാത്രമാണ് എന്റെ സഹചരന്‍. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:44:15 IST 2024
Back to Top