Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പത്താറാം അദ്ധ്യായം


അദ്ധ്യായം 86

    നിസ്‌സഹായന്റെ യാചന
  • 1 : കര്‍ത്താവേ, ചെവിചായിച്ച് എനിക്കുത്തരമരുളണമേ! ഞാന്‍ ദരിദ്രനും നിസ്‌സഹായനുമാണ്. Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ ജീവനെ സംരക്ഷിക്കണമേ,ഞാന്‍ അങ്ങയുടെ ഭക്തനാണ്; അങ്ങയില്‍ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ! അങ്ങാണ് എന്റെ ദൈവം. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, എന്നോടു കരുണ കാണിക്കണമേ! ദിവസം മുഴുവനും ഞാന്‍ അങ്ങയെവിളിച്ചപേക്ഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങയുടെ ദാസന്റെ ആത്മാവിനെസന്തോഷിപ്പിക്കണമേ! കര്‍ത്താവേ, ഞാന്‍ അങ്ങയിലേക്ക്എന്റെ മനസ്‌സിനെ ഉയര്‍ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, അങ്ങു നല്ലവനുംക്ഷമാശീലനുമാണ്; അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരോട്അങ്ങു സമൃദ്ധമായി കൃപ കാണിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ യാചനയുടെ സ്വരം ശ്രദ്ധിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 7 : അനര്‍ഥകാലത്തു ഞാന്‍ അങ്ങയെവിളിക്കുന്നു; അങ്ങ് എനിക്ക് ഉത്തരമരുളുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവേ, ദേവന്‍മാരില്‍ അങ്ങേക്കുതുല്യനായി ആരുമില്ല; അങ്ങേപ്രവൃത്തികള്‍ക്കുതുല്യമായി മറ്റൊന്നില്ല. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവേ, അങ്ങു സൃഷ്ടിച്ച ജനതകള്‍വന്ന് അങ്ങയെ കുമ്പിട്ട്ആരാധിക്കും; അവര്‍ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും. Share on Facebook Share on Twitter Get this statement Link
  • 10 : എന്തെന്നാല്‍, അങ്ങു വലിയവനാണ്. വിസ്മയകരമായ കാര്യങ്ങള്‍അങ്ങു നിര്‍വഹിക്കുന്നു; അങ്ങുമാത്രമാണു ദൈവം. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവേ, ഞാന്‍ അങ്ങയുടെ സത്യത്തില്‍ നടക്കേണ്ടതിന് അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ നാമത്തെ ഭയപ്പെടാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ! Share on Facebook Share on Twitter Get this statement Link
  • 12 : എന്റെ ദൈവമായ കര്‍ത്താവേ, പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമത്തെ ഞാന്‍ എന്നും മഹത്വപ്പെടുത്തും Share on Facebook Share on Twitter Get this statement Link
  • 13 : എന്നോട് അങ്ങു കാണിക്കുന്നകാരുണ്യം വലുതാണ്; പാതാളത്തിന്റെ ആഴത്തില്‍നിന്ന് അവിടുന്ന് എന്റെ പ്രാണനെ രക്ഷിച്ചു. Share on Facebook Share on Twitter Get this statement Link
  • 14 : ദൈവമേ, അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; കഠോരഹൃദയര്‍ എന്റെ ജീവനെ വേട്ടയാടുന്നു; അവര്‍ക്ക് അങ്ങയെപ്പറ്റി വിചാരമില്ല. Share on Facebook Share on Twitter Get this statement Link
  • 15 : എന്നാല്‍ കര്‍ത്താവേ, അങ്ങു കാരുണ്യവാനും കൃപാനിധിയുമായ ദൈവമാണ്; അങ്ങു ക്ഷമാശീലനും സ്‌നേഹസമ്പന്നനും വിശ്വസ്തനുമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : എന്നിലേക്ക് ആര്‍ദ്രതയോടെ തിരിയണമേ! ഈ ദാസന് അങ്ങയുടെ ശക്തി നല്‍കണമേ! Share on Facebook Share on Twitter Get this statement Link
  • 17 : അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ! അങ്ങയുടെ കൃപാകടാക്ഷത്തിന്റെ അടയാളം കാണിക്കണമേ! എന്നെ വെറുക്കുന്നവര്‍ അതു കണ്ടുലജ്ജിതരാകട്ടെ! കര്‍ത്താവേ, അങ്ങ് എന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:41:25 IST 2024
Back to Top