Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പത്തഞ്ചാം അദ്ധ്യായം


അദ്ധ്യായം 85

    
  • 1 : കര്‍ത്താവേ, അങ്ങയുടെ ദേശത്തോട്അങ്ങു കാരുണ്യം കാണിച്ചു; യാക്കോബിന്റെ ഭാഗധേയംഅവിടുന്നു പുനഃസ്ഥാപിച്ചു. Share on Facebook Share on Twitter Get this statement Link
  • 2 : അങ്ങയുടെ ജനത്തിന്റെ അകൃത്യംഅങ്ങു മറന്നു; അവരുടെ പാപം അവിടുന്നു ക്ഷമിച്ചു. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങ് എല്ലാ ക്രോധവും പിന്‍വലിച്ചു; തീക്ഷണമായ കോപത്തില്‍നിന്ന്അങ്ങു പിന്‍മാറി. Share on Facebook Share on Twitter Get this statement Link
  • 4 : ഞങ്ങളുടെ രക്ഷയുടെ ദൈവമേ,ഞങ്ങളെ പുനരുദ്ധരിക്കണമേ! ഞങ്ങളോടുള്ള അങ്ങയുടെ രോഷംപരിത്യജിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങ് എന്നേക്കും ഞങ്ങളോടുകോപിഷ്ഠനായിരിക്കുമോ? തലമുറകളോളം അങ്ങയുടെ കോപംനീണ്ടുനില്‍ക്കുമോ? Share on Facebook Share on Twitter Get this statement Link
  • 6 : അങ്ങയുടെ ജനം അങ്ങയില്‍ആനന്ദിക്കേണ്ടതിന് ഞങ്ങള്‍ക്കുനവജീവന്‍ നല്‍കുകയില്ലയോ? Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ ചൊരിയണമേ! ഞങ്ങള്‍ക്കു രക്ഷപ്രദാനംചെയ്യണമേ! Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവിടുന്നു തന്റെ ജനത്തിനു സമാധാനം അരുളും; ഹൃദയപൂര്‍വം തന്നിലേക്കു തിരിയുന്നതന്റെ വിശുദ്ധര്‍ക്കുതന്നെ. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുരക്ഷ സമീപസ്ഥമാണ്; മഹത്വം നമ്മുടെ ദേശത്തു കുടികൊള്ളും. Share on Facebook Share on Twitter Get this statement Link
  • 10 : കാരുണ്യവും വിശ്വസ്തതയും തമ്മില്‍ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : ഭൂമിയില്‍ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവു നന്‍മ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‍കും. Share on Facebook Share on Twitter Get this statement Link
  • 13 : നീതി അവിടുത്തെ മുന്‍പില്‍ നടന്ന്അവിടുത്തേക്കു വഴിയൊരുക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:26:16 IST 2024
Back to Top