Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 83

    ഇസ്രായേലിന്റെ വൈരികളെ നശിപ്പിക്കണമേ!
  • 1 : ദൈവമേ, മൗനമായിരിക്കരുതേ! ദൈവമേ, നിശ്ചലനും നിശ്ശബ്ദനുമായിരിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 2 : ഇതാ, അങ്ങയുടെ ശത്രുക്കള്‍ ഇളകി മറിയുന്നു; അങ്ങയുടെ വൈരികള്‍ തലപൊക്കിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ അങ്ങയുടെ ജനത്തിനെതിരേകെണിയൊരുക്കുന്നു; അങ്ങു പരിപാലിക്കുന്നവര്‍ക്കെതിരേഗൂഢാലോചന നടത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : വരുവിന്‍, ഈ ജനത മുഴുവനെയും നമുക്കു തുടച്ചുമാറ്റാം; ഇസ്രായേല്‍ എന്ന നാമം മേലില്‍ ആരുംഓര്‍മിക്കാതിരിക്കട്ടെ എന്ന് അവര്‍ പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അതേ, അവര്‍ ഏകമനസ്‌സോടെ ദുരാലോചന നടത്തുന്നു; അങ്ങേക്കെതിരേ അവര്‍ സഖ്യമുണ്ടാക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഏദോം, ഇസ്മായേല്യര്‍, മൊവാബ്, ഹഗ്രിയര്‍, Share on Facebook Share on Twitter Get this statement Link
  • 7 : ഗേബല്‍, അമ്മോന്‍, അമലെക്, ടയിര്‍നിവാസികളടക്കം ഫിലിസ്ത്യര്‍ എന്നിവര്‍ഒത്തുചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 8 : ലോത്തിന്റെ മക്കളുടെ സുശക്തകരമായ അസ്‌സീറിയായും അവരോടു ചേര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 9 : മേദിയാക്കാരോടു ചെയ്തതുപോലെ അവരോടും ചെയ്യണമേ! കിഷോണ്‍നദിയില്‍വച്ചു സിസേറയോടുംയാബിനോടും ചെയ്തതുപോലെ തന്നെ. Share on Facebook Share on Twitter Get this statement Link
  • 10 : അവരെ എന്‍ദോറില്‍വച്ചു നശിപ്പിച്ചല്ലോ, അവര്‍ മണ്ണിനു വളമായിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവരുടെ കുലീനരെ ഓറെബ്, സേബ് എന്നിവരെപ്പോലെയും അവരുടെ പ്രഭുക്കന്‍മാരെ സേബാ, സല്‍മുന്നാ എന്നിവരെപ്പോലെയും ആക്കണമേ! Share on Facebook Share on Twitter Get this statement Link
  • 12 : ദൈവത്തിന്റെ മേച്ചില്‍പുറങ്ങള്‍ നമുക്കു കൈയടക്കാം എന്ന് അവര്‍ പറഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 13 : എന്റെ ദൈവമേ,അവരെ ചുഴലിക്കാറ്റില്‍ പറക്കുന്ന പൊടിപോലെയും കാറ്റത്തു പാറുന്ന പതിരുപോലെയും ആക്കണമേ! Share on Facebook Share on Twitter Get this statement Link
  • 14 : അഗ്‌നി വനത്തെ വിഴുങ്ങുന്നതുപോലെയും തീജ്വാലകള്‍ മലകളെ ദഹിപ്പിക്കുന്നതു പോലെയും Share on Facebook Share on Twitter Get this statement Link
  • 15 : അങ്ങയുടെ കൊടുങ്കാററുകൊണ്ട് അവരെ പിന്തുടരണമേ! അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ പരിഭ്രമിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ അങ്ങയുടെ നാമം അന്വേഷിക്കുന്നതിനുവേണ്ടി അവരുടെ മുഖം ലജ്ജകൊണ്ടു മൂടണമേ! Share on Facebook Share on Twitter Get this statement Link
  • 17 : അവര്‍ എന്നേക്കും ലജ്ജിച്ചു പരിഭ്രമിക്കുകയും അപമാനിതരായി നശിക്കുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
  • 18 : കര്‍ത്താവ് എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന് അവര്‍ അറിയട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:13:22 IST 2024
Back to Top