Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എണ്‍പതാം അദ്ധ്യായം


അദ്ധ്യായം 80

    ഞങ്ങളെ പുനരുദ്ധരിക്കണമേ
  • 1 : ഇസ്രായേലിന്റെ ഇടയനേ, ആട്ടിന്‍കൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിന്‍മേല്‍ വസിക്കുന്നവനേ,പ്രകാശിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 2 : എഫ്രായിമിനും ബഞ്ചമിനും മനാസ്‌സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! ഉണര്‍ന്ന ശക്തിയോടെ ഞങ്ങളെ രക്ഷിക്കാന്‍ വരണമേ! Share on Facebook Share on Twitter Get this statement Link
  • 3 : ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയുംഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ജനത്തിന്റെ പ്രാര്‍ഥനകള്‍ എത്രനാള്‍ അങ്ങു കേള്‍ക്കാതിരിക്കും? Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങ് അവര്‍ക്കു ദുഃഖം ആഹാരമായി നല്‍കി; അവരെ അളവില്ലാതെ കണ്ണീര്‍ കുടിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 6 : അങ്ങു ഞങ്ങളെ അയല്‍ക്കാര്‍ക്കുനിന്ദാപാത്രമാക്കി; ഞങ്ങളുടെ ശത്രുക്കള്‍ പരിഹസിച്ചു ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link
  • 8 : ഈജിപ്തില്‍നിന്ന് അവിടുന്ന് ഒരുമുന്തിരിവള്ളി കൊണ്ടുവന്നു; ജനതകളെ പുറത്താക്കി അതു നട്ടുപിടിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുന്ന് അതിനുവേണ്ടി തടമൊരുക്കി; അതു വേരൂന്നി വളര്‍ന്നു, ദേശം മുഴുവനും പടര്‍ന്നു. Share on Facebook Share on Twitter Get this statement Link
  • 10 : അതിന്റെ തണല്‍കൊണ്ടു പര്‍വതങ്ങളും അതിന്റെ ശാഖകള്‍കൊണ്ടു കൂറ്റന്‍ ദേവദാരുക്കളും മൂടി. Share on Facebook Share on Twitter Get this statement Link
  • 11 : അത് അതിന്റെ ശാഖകളെ സമുദ്രംവരെയും ചില്ലകളെ നദിവരെയും നീട്ടി. Share on Facebook Share on Twitter Get this statement Link
  • 12 : അങ്ങുതന്നെ അതിന്റെ മതില്‍തകര്‍ത്തതെന്തുകൊണ്ട്?വഴിപോക്കര്‍ അതിന്റെ ഫലം പറിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : കാട്ടുപന്നി അതിനെ നശിപ്പിക്കുന്നു; സകലജന്തുക്കളും അതിനെ തിന്നുകളയുന്നു. Share on Facebook Share on Twitter Get this statement Link
  • 14 : സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു തിരിയണമേ! Share on Facebook Share on Twitter Get this statement Link
  • 15 : സ്വര്‍ഗത്തില്‍നിന്നു നോക്കിക്കാണണമേ! ഈ മുന്തിരിവള്ളിയെ, അങ്ങയുടെ വലത്തുകൈ നട്ട ഈ മുന്തിരിവള്ളിയെ, പരിഗണിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 16 : അവര്‍ അതിനെ അഗ്‌നിക്കിരയാക്കുകയുംവെട്ടിവീഴ്ത്തുകയും ചെയ്തു; അങ്ങയുടെ മുഖത്തുനിന്നു വരുന്ന ശാസനയാല്‍ അവര്‍ നശിച്ചു പോകട്ടെ! Share on Facebook Share on Twitter Get this statement Link
  • 17 : എന്നാല്‍, അങ്ങയുടെ കരം അങ്ങയുടെ വലത്തുവശത്തു നിര്‍ത്തിയിരിക്കുന്നവന്റെ മേല്‍- അങ്ങേക്കു ശുശ്രൂഷചെയ്യാന്‍ ശക്തനാക്കിയ മനുഷ്യപുത്രന്റെ മേല്‍ - ഉണ്ടായിരിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 18 : അപ്പോള്‍ ഞങ്ങള്‍ അങ്ങില്‍നിന്ന് ഒരിക്കലും പിന്തിരിയുകയില്ല; ഞങ്ങള്‍ക്കു ജീവന്‍ നല്‍കണമേ! ഞങ്ങള്‍ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 19 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍ രക്ഷപെടുകയും ചെയ്യട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:36:47 IST 2024
Back to Top