Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എഴുപത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 79

    ഇസ്രായേലിനെ മോചിപ്പിക്കണമേ
  • 1 : ദൈവമേ, വിജാതീയര്‍ അങ്ങയുടെഅവകാശത്തില്‍ കടന്നിരിക്കുന്നു; അവര്‍ അങ്ങയുടെ വിശുദ്ധമന്ദിരത്തെഅശുദ്ധമാക്കുകയും ജറുസലെമിനെ നാശക്കൂമ്പാരമാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 2 : അവര്‍ അങ്ങയുടെ ദാസരുടെ ശരീരംആകാശപ്പറവകള്‍ക്കും അങ്ങയുടെവിശുദ്ധരുടെ മാംസം വന്യമൃഗങ്ങള്‍ക്കും ഇരയായിക്കൊടുത്തു. Share on Facebook Share on Twitter Get this statement Link
  • 3 : അവരുടെ രക്തം ജലംപോലെ ഒഴുക്കി. അവരെ സംസ്‌കരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ഞങ്ങള്‍ അയല്‍ക്കാര്‍ക്കു നിന്ദാപാത്രമായി; ചുറ്റുമുള്ളവര്‍ ഞങ്ങളെ പരിഹസിക്കുകയും അധിക്‌ഷേപിക്കുകയും ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, ഇത് എത്രകാലത്തേക്ക്? അവിടുന്ന് എന്നേക്കും കോപിച്ചിരിക്കുമോ? അവിടുത്തെ അസൂയ അഗ്‌നിപോലെജ്വലിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 6 : അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലുംഅങ്ങു കോപംചൊരിയണമേ. Share on Facebook Share on Twitter Get this statement Link
  • 7 : അവര്‍ യാക്കോബിനെ വിഴുങ്ങിക്കളയുകയും അവന്റെ വാസസ്ഥലം ശൂന്യമാക്കുകയും ചെയ്തു. Share on Facebook Share on Twitter Get this statement Link
  • 8 : ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യണമേ! Share on Facebook Share on Twitter Get this statement Link
  • 10 : അവരുടെ ദൈവം എവിടെ എന്ന് ജനതകള്‍ ചോദിക്കാന്‍ ഇടയാക്കുന്നതെന്തിന്? അങ്ങയുടെ ദാസരുടെ രക്തം ചിന്തിയതിന് അങ്ങു ജനതകളോടു പ്രതികാരം ചെയ്യുന്നതു കാണാന്‍ ഞങ്ങള്‍ക്ക് ഇടയാക്കണമേ! Share on Facebook Share on Twitter Get this statement Link
  • 11 : ബന്ധിതരുടെ ഞരക്കം അങ്ങയുടെസന്നിധിയില്‍ എത്തട്ടെ! വിധിക്കപ്പെട്ടവരെഅങ്ങയുടെ ശക്തി രക്ഷിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 12 : കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍അങ്ങയെ നിന്ദിച്ചതിന് ഏഴിരട്ടിയായി പകരം ചെയ്യണമേ! Share on Facebook Share on Twitter Get this statement Link
  • 13 : അപ്പോള്‍, അങ്ങയുടെ ജനമായ ഞങ്ങള്‍, അങ്ങയുടെ മേച്ചില്‍പുറങ്ങളിലെ ആടുകള്‍, എന്നേക്കും അങ്ങേക്കു കൃതജ്ഞത അര്‍പ്പിക്കും. തലമുറകളോളം ഞങ്ങള്‍ അങ്ങയുടെസ്തുതികള്‍ ആലപിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:54:51 IST 2024
Back to Top