Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എഴുപത്താറാം അദ്ധ്യായം


അദ്ധ്യായം 76

    ജേതാവായ ദൈവം
  • 1 : ദൈവം യൂദായില്‍ പ്രസിദ്ധനാണ്; ഇസ്രായേലില്‍ അവിടുത്തെനാമംമഹനീയവുമാണ്. Share on Facebook Share on Twitter Get this statement Link
  • 2 : അവിടുത്തെനിവാസം സാലെമിലും വാസസ്ഥലം സീയോനിലും സ്ഥാപിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവിടെ വച്ച് അവിടുന്ന്, മിന്നല്‍പോലെ പായുന്ന അസ്ത്രങ്ങളും പരിചയും വാളും എല്ലാ ആയുധങ്ങളും തകര്‍ത്തുകളഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 4 : അങ്ങു മഹത്വപൂര്‍ണനാകുന്നു; ശാശ്വതശൈലങ്ങളെക്കാള്‍ അങ്ങുപ്രതാപവാനാണ്. Share on Facebook Share on Twitter Get this statement Link
  • 5 : ധീരരുടെ കൊള്ളമുതല്‍ അവരില്‍നിന്നു കവര്‍ന്നെടുത്തു; അവര്‍ നിദ്രയിലാണ്ടു; യോദ്ധാക്കള്‍ക്കു കൈയുയര്‍ത്താന്‍കഴിയാതെപോയി. Share on Facebook Share on Twitter Get this statement Link
  • 6 : യാക്കോബിന്റെ ദൈവമേ, അങ്ങ്ശാസിച്ചപ്പോള്‍ കുതിരയുംകുതിരക്കാരനും നടുങ്ങി നിലംപതിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങു ഭീതിദനാണ്; അങ്ങയുടെ കോപം ഉജ്ജ്വലിച്ചാല്‍ പിന്നെ ആര്‍ക്ക് അങ്ങയുടെ മുന്‍പില്‍ നില്‍ക്കാന്‍ കഴിയും? Share on Facebook Share on Twitter Get this statement Link
  • 8 : ആകാശത്തില്‍ നിന്ന് അങ്ങു വിധി പ്രസ്താവിച്ചു; Share on Facebook Share on Twitter Get this statement Link
  • 9 : നീതി സ്ഥാപിക്കാന്‍, ഭൂമിയിലെ എല്ലാപീഡിതരെയും രക്ഷിക്കാന്‍, അവിടുന്ന് എഴുന്നേറ്റപ്പോള്‍ഭൂമി ഭയന്നു സ്തംഭിച്ചുപോയി. Share on Facebook Share on Twitter Get this statement Link
  • 10 : മനുഷ്യന്റെ ക്രോധംപോലും അങ്ങേക്കു സ്തുതിയായി പരിണമിക്കും; അതില്‍നിന്നു രക്ഷപെടുന്നവര്‍ അങ്ങയുടെ ചുറ്റും ചേര്‍ന്നു നില്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 11 : നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നേര്‍ച്ചകള്‍ നേരുകയും അവനിറവേറ്റുകയുംചെയ്യുവിന്‍; ചുറ്റുമുള്ളവര്‍ ഭീതിദനായ അവിടുത്തേക്കു കാഴ്ചകള്‍ കൊണ്ടുവരട്ടെ. Share on Facebook Share on Twitter Get this statement Link
  • 12 : അവിടുന്നു പ്രഭുക്കന്‍മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്‍മാര്‍ക്ക് അവിടുന്നു ഭയകാരണമാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:17:23 IST 2024
Back to Top