Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

എഴുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 71

    വൃദ്ധന്റെ പ്രാര്‍ഥന
  • 1 : കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളുംലജ്ജിക്കാനിടയാക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 2 : അങ്ങയുടെ നീതിയില്‍ എന്നെമോചിപ്പിക്കുകയും രക്ഷിക്കുകയുംചെയ്യണമേ! എന്റെ യാചനകേട്ട്എന്നെ രക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ളരക്ഷാദുര്‍ഗവും ആയിരിക്കണമേ! അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും. Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്, നീതികെട്ട ക്രൂരന്റെ പിടിയില്‍നിന്ന്,എന്നെ വിടുവിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം. Share on Facebook Share on Twitter Get this statement Link
  • 6 : ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാന്‍ എപ്പോഴും അങ്ങയെ, സ്തുതിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ഞാന്‍ പലര്‍ക്കും ഭീതിജനകമായഅടയാളമായിരുന്നു; എന്നാല്‍ അവിടുന്നാണ് എന്റെ സുശക്തമായ സങ്കേതം. Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ അധരങ്ങള്‍ സദാ അങ്ങയെസ്തുതിക്കുന്നു; അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : വാര്‍ധക്യത്തില്‍ എന്നെതള്ളിക്കളയരുതേ! ബലം ക്ഷയിക്കുമ്പോള്‍ എന്നെഉപേക്ഷിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 10 : എന്റെ ശത്രുക്കള്‍ എന്നെപ്പറ്റി സംസാരിക്കുന്നു; എന്റെ ജീവനെ വേട്ടയാടുന്നവര്‍കൂടിയാലോചിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : ദൈവം അവനെ പരിത്യജിച്ചിരിക്കുന്നു. പിന്‍തുടര്‍ന്ന് അവനെ പിടികൂടുവിന്‍, അവനെ രക്ഷിക്കാനാരുമില്ല എന്ന്അവര്‍ പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : ദൈവമേ, എന്നില്‍നിന്ന് അകന്നിരിക്കരുതേ! എന്റെ ദൈവമേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! Share on Facebook Share on Twitter Get this statement Link
  • 13 : എന്നെ കുറ്റം പറയുന്നവര്‍ ലജ്ജിക്കുകയും സംഹരിക്കപ്പെടുകയും ചെയ്യട്ടെ! എന്നെ ദ്രോഹിക്കാന്‍ നോക്കുന്നവരെനിന്ദനവും ലജ്ജയും മൂടട്ടെ. Share on Facebook Share on Twitter Get this statement Link
  • 14 : ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും, അങ്ങയെ മേല്‍ക്കുമേല്‍പുകഴ്ത്തുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 15 : എന്റെ അധരങ്ങള്‍ അങ്ങയുടെ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും; അവ എന്റെ അറിവിന് അപ്രാപ്യമാണ്. Share on Facebook Share on Twitter Get this statement Link
  • 16 : ദൈവമായ കര്‍ത്താവിന്റെ ശക്തമായപ്രവൃത്തികളുടെ സാക്ഷ്യമായി ഞാന്‍ വരും; ഞാന്‍ അങ്ങയുടെമാത്രംനീതിയെ പ്രകീര്‍ത്തിക്കും. Share on Facebook Share on Twitter Get this statement Link
  • 17 : ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെഅദ്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : ദൈവമേ, വാര്‍ധക്യവും നരയുംബാധിച്ച എന്നെ പരിത്യജിക്കരുതേ! വരാനിരിക്കുന്നതലമുറകളോട്അങ്ങയുടെ ശക്തി പ്രഘോഷിക്കാന്‍ എനിക്ക് ഇടയാക്കണമേ! Share on Facebook Share on Twitter Get this statement Link
  • 19 : ദൈവമേ, അങ്ങയുടെ ശക്തിയും നീതിയും ആകാശത്തോളമെത്തുന്നു; ദൈവമേ, വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്ന അങ്ങേക്കു തുല്യനായി ആരുണ്ട്? Share on Facebook Share on Twitter Get this statement Link
  • 20 : ദാരുണമായ ക്ഷടതകള്‍ അവിടുന്ന് എനിക്കു വരുത്തി; എങ്കിലും, അവിടുന്ന് എനിക്കു നവജീവന്‍ നല്‍കും; ഭൂമിയുടെ ആഴത്തില്‍ നിന്ന് അവിടുന്ന് എന്നെ കരകയറ്റും. Share on Facebook Share on Twitter Get this statement Link
  • 21 : അവിടുന്ന് എന്റെ മഹത്വം വര്‍ധിപ്പിക്കുകയും എന്നെ വീണ്ടുംആശ്വസിപ്പിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 22 : എന്റെ ദൈവമേ, അങ്ങയുടെ വിശ്വസ്തത നിമിത്തം ഞാന്‍ അങ്ങയെ വീണവായിച്ചു പുകഴ്ത്തും. ഇസ്രായേലിന്റെ പരിശുദ്ധനായവനേ,കിന്നരംമീട്ടി ഞാന്‍ അങ്ങയെ സ്തുതിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍ എന്റെ അധരങ്ങളും അങ്ങു രക്ഷിച്ച എന്റെ ആത്മാവും ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും. Share on Facebook Share on Twitter Get this statement Link
  • 24 : എന്റെ നാവ് അങ്ങയുടെ നീതിപൂര്‍വകമായ സഹായത്തെനിരന്തരം പ്രഘോഷിക്കും; എന്നെദ്രോഹിക്കുന്നവര്‍ ലജ്ജിതരുംഅപമാനിതരും ആയിത്തീര്‍ന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:39:48 IST 2024
Back to Top