Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അറുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 68

    ദൈവത്തിന്റെ ജൈത്രയാത്ര
  • 1 : ദൈവം ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ! Share on Facebook Share on Twitter Get this statement Link
  • 2 : കാറ്റില്‍ പുകയെന്നപോലെ അവരെ തുരത്തണമേ! അഗ്‌നിയില്‍ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടര്‍ ദൈവസന്നിധിയില്‍ നശിച്ചുപോകട്ടെ. Share on Facebook Share on Twitter Get this statement Link
  • 3 : നീതിമാന്‍മാര്‍ സന്തോഷഭരിതരാകട്ടെ! ദൈവസന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ! അവര്‍ ആനന്ദംകൊണ്ടു മതിമറക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 4 : ദൈവത്തിനു സ്തുതി പാടുവിന്‍ ‍, അവിടുത്തെനാമത്തെ പ്രകീര്‍ത്തിക്കുവിന്‍ ‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനു സ്‌തോത്രങ്ങളാലപിക്കുവിന്‍ ‍; കര്‍ത്താവ് എന്നാണ് അവിടുത്തെനാമം; അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍ . Share on Facebook Share on Twitter Get this statement Link
  • 5 : ദൈവം തന്റെ വിശുദ്ധ നിവാസത്തില്‍ അനാഥര്‍ക്കു പിതാവും, വിധവകള്‍ക്കു സംരക്ഷകനുമാണ്. Share on Facebook Share on Twitter Get this statement Link
  • 6 : അഗതികള്‍ക്കു വസിക്കാന്‍ ദൈവം ഇടം കൊടുക്കുന്നു; അവിടുന്നു തടവുകാരെ മോചിപ്പിച്ച്‌ ഐശ്വര്യത്തിലേക്കു നയിക്കുന്നു; എന്നാല്‍, കലഹപ്രിയര്‍ വരണ്ടണ്ട ഭൂമിയില്‍ പാര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : ദൈവമേ, അങ്ങ് അങ്ങയുടെ ജനത്തിന്റെ മുന്‍പില്‍ നീങ്ങിയപ്പോള്‍ , മരുഭൂമിയിലൂടെ അങ്ങ് മുന്നേറിയപ്പോള്‍ ‍, Share on Facebook Share on Twitter Get this statement Link
  • 8 : ദൈവസാന്നിദ്ധ്യത്താല്‍ ഭൂമി കുലുങ്ങുകയും, ആകാശം മഴ ചൊരിയുകയും ചെയ്തു. സീനായ്‌പോലും ഇസ്രായേലിന്റെ ദൈവമായ അവിടുത്തെ മുന്‍പില്‍ കുലുങ്ങിപ്പോയി. Share on Facebook Share on Twitter Get this statement Link
  • 9 : ദൈവമേ, അങ്ങ് ധാരാളം മഴ പെയ്യിച്ചു; അങ്ങയുടെ വാടിത്തളര്‍ന്നിരുന്ന അവകാശത്തെ പൂര്‍വസ്ഥിതിയിലാക്കി. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങയുടെ അജഗണം അതിലൊരു വാസസ്ഥലം കണ്ടെണ്ടത്തി; ദൈവമേ, അങ്ങയുടെ നന്‍മയാല്‍ ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി. Share on Facebook Share on Twitter Get this statement Link
  • 11 : കര്‍ത്താവ് ആജ്ഞാപിക്കുന്നു; വലിയൊരു ഗണം ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : സൈന്യങ്ങളുടെ രാജാക്കന്‍മാര്‍ പിന്തിരിഞ്ഞോടുന്നു, പലായനം ചെയ്യുന്നു; വീട്ടിലുള്ള സ്ത്രീകള്‍ കവര്‍ച്ചവസ്തുക്കള്‍ പങ്കിടുന്നു. Share on Facebook Share on Twitter Get this statement Link
  • 13 : നിങ്ങള്‍ ആട്ടിന്‍തൊഴുത്തില്‍ ഒളിച്ചിരിക്കുകയാണോ? ഇതാ, വെള്ളികൊണ്ടു പൊതിഞ്ഞതും തിളങ്ങുന്ന പൊന്‍ചിറകുള്ളതുമായ പ്രാവിന്‍ രൂപങ്ങള്‍ ! Share on Facebook Share on Twitter Get this statement Link
  • 14 : സര്‍വശക്തന്‍ അവിടെ രാജാക്കന്‍മാരെ ചിതറിച്ചപ്പോള്‍ സല്‍മോനില്‍ മഞ്ഞുപെയ്തു. Share on Facebook Share on Twitter Get this statement Link
  • 15 : ബാഷാന്‍ എത്ര ഉത്തുംഗമായ പര്‍വതമാണ് ! അനേകം കൊടുമുടികളുള്ള പര്‍വതം. Share on Facebook Share on Twitter Get this statement Link
  • 16 : കൊടുമുടികളേറെയുള്ള പര്‍വതമേ, കര്‍ത്താവ് എന്നേക്കും വസിക്കാന്‍ തിരഞ്ഞെടുത്ത മലയെ നീ എന്തിന് അസൂയയോടെ വീക്ഷിക്കുന്നു? Share on Facebook Share on Twitter Get this statement Link
  • 17 : ആയിരമായിരം രഥവ്യൂഹങ്ങളോടെ കര്‍ത്താവു സീനായില്‍ നിന്നു തന്റെ വിശുദ്ധസ്ഥലത്തേക്കു വന്നു. Share on Facebook Share on Twitter Get this statement Link
  • 18 : അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു തടവുകാരെ നയിച്ചുകൊണ്ട് ആരോഹണം ചെയ്തു. കലഹിക്കുന്നവരില്‍ നിന്നു പോലുംഅവിടുന്നു കപ്പം സ്വീകരിച്ചു; ദൈവമായ കര്‍ത്താവ് അവിടെ വസിക്കും. Share on Facebook Share on Twitter Get this statement Link
  • 19 : അനുദിനം നമ്മെ താങ്ങുന്ന കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! ദൈവമാണു നമ്മുടെ രക്ഷ. Share on Facebook Share on Twitter Get this statement Link
  • 20 : നമ്മുടെ ദൈവം രക്ഷയുടെ ദൈവമാണ്, മരണത്തില്‍ നിന്നുള്ള മോചനം ദൈവമായ കര്‍ത്താവാണു നല്‍കുന്നത്. Share on Facebook Share on Twitter Get this statement Link
  • 21 : ദൈവം തന്റെ ശത്രുക്കളുടെ ശിരസ്‌സു തകര്‍ക്കും; ദുര്‍മാര്‍ഗത്തില്‍ ചരിക്കുന്നവരുടെ കേശാലംകൃതമായ നെറുക തകര്‍ക്കും. Share on Facebook Share on Twitter Get this statement Link
  • 22 : കര്‍ത്താവ് അരുളിച്ചെയ്തു: ഞാനവരെ ബാഷാനില്‍ നിന്നു തിരിച്ചു കൊണ്ടുവരും; സമുദ്രത്തിന്റെ അഗാധത്തില്‍ നിന്നും ഞാന്‍ അവരെ തിരിച്ചുവിളിക്കും. Share on Facebook Share on Twitter Get this statement Link
  • 23 : നിങ്ങള്‍ കാലുകള്‍ രക്തത്തില്‍ കഴുകുന്നതിനും നിങ്ങളുടെ നായ്ക്കള്‍ അതു നക്കിക്കുടിക്കുന്നതിനും തന്നെ. Share on Facebook Share on Twitter Get this statement Link
  • 24 : ദൈവമേ, അങ്ങയുടെ ആഘോഷപൂര്‍വമായ എഴുന്നള്ളത്തു ദൃശ്യമായി; എന്റെ രാജാവായ ദൈവം വിശുദ്ധസ്ഥലത്തേക്ക് എഴുന്നള്ളുന്നതു തന്നെ. Share on Facebook Share on Twitter Get this statement Link
  • 25 : മുന്‍പില്‍ ഗായകര്‍ , പിറകില്‍ വാദ്യക്കാര്‍ ‍, നടുവില്‍ തപ്പുകൊട്ടുന്ന കന്യകമാര്‍ . Share on Facebook Share on Twitter Get this statement Link
  • 26 : മഹാസഭയില്‍ ദൈവത്തെ വാഴ്ത്തുവിന്‍ ‍; ഇസ്രായേലിന്റെ ഉറവയില്‍നിന്നുള്ളവരേ, കര്‍ത്താവിനെ വാഴ്ത്തുവിന്‍ ‍. Share on Facebook Share on Twitter Get this statement Link
  • 27 : ഏറ്റവും നിസ്‌സാരനായ ബഞ്ചമിന്‍ മുന്‍പില്‍ നടക്കുന്നു; പിന്നീടു യൂദാ പ്രഭുക്കന്‍മാരുടെ സംഘം; സെബുലൂണിന്റെയും നഫ്താലിയുടെയും പ്രഭുക്കന്‍മാര്‍ അതിനുപിന്നില്‍ ‍. Share on Facebook Share on Twitter Get this statement Link
  • 28 : ദൈവമേ, അങ്ങയുടെ ശക്തിപ്രകടിപ്പിക്കണമേ! ഞങ്ങള്‍ക്കു വേണ്ടി അദ്ഭുതങ്ങള്‍ ചെയ്ത ദൈവമേ, അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 29 : ജറുസലെമിലെ അങ്ങയുടെ ആലയത്തിലേക്കു രാജാക്കന്‍മാര്‍ അങ്ങേക്കുള്ള കാഴ്ചകള്‍ കൊണ്ടുവരുന്നു. Share on Facebook Share on Twitter Get this statement Link
  • 30 : ഞാങ്ങണകളുടെയിടയില്‍ വസിക്കുന്ന വന്യമൃഗങ്ങളെയും പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്‍മാരുടെ കൂട്ടങ്ങളെയും ശാസിക്കണമേ! കപ്പം കൊതിക്കുന്ന ജനതകളെ ചവിട്ടിമെതിക്കണമേ! യുദ്ധപ്രിയരായ ജനതകളെ ചിതറിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 31 : ഈജിപ്തില്‍ നിന്ന് ഓടു കൊണ്ടുവരട്ടെ! എത്യോപ്യാ ദൈവത്തിങ്കലേക്കു വേഗം കരം നീട്ടട്ടെ! Share on Facebook Share on Twitter Get this statement Link
  • 32 : ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനുസ്തുതികളാലപിക്കുവിന്‍ ‍, കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍ ‍. Share on Facebook Share on Twitter Get this statement Link
  • 33 : ആകാശങ്ങളില്‍ ‍, അനാദിയായ സ്വര്‍ഗങ്ങളില്‍ സഞ്ചരിക്കുന്നവനു തന്നെ. അതാ, അവിടുന്നു തന്റെ ശബ്ദം, ശക്തമായ ശബ്ദം, മുഴക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 34 : ദൈവത്തിന്റെ ശക്തി ഏറ്റുപറയുവിന്‍ ‍, അവിടുത്തെ മഹിമ ഇസ്രായേലിന്റെ മേലുണ്ട്; അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 35 : ഇസ്രായേലിന്റെ ദൈവമായ അവിടുന്നു തന്റെ വിശുദ്ധ മന്ദിരത്തില്‍ ഭീതിദനാണ്; അവിടുന്നു തന്റെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:38:17 IST 2024
Back to Top