Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അറുപത്തിമൂന്നം അദ്ധ്യായം


അദ്ധ്യായം 63

    ദൈവത്തിനു വേണ്ടി ദാഹിക്കുന്നു
  • 1 : ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും. Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും Share on Facebook Share on Twitter Get this statement Link
  • 6 : രാത്രി യാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും. Share on Facebook Share on Twitter Get this statement Link
  • 7 : അവിടുന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ ആനന്ദിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങി നിര്‍ത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കും. Share on Facebook Share on Twitter Get this statement Link
  • 10 : അവര്‍ വാളിന് ഇരയാകും; അവര്‍ കുറുനരികള്‍ക്കു ഭക്ഷണമാകും. Share on Facebook Share on Twitter Get this statement Link
  • 11 : എന്നാല്‍ ‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെ നാമത്തില്‍ സത്യം ചെയ്യുന്നവര്‍ അഭിമാനംകൊള്ളും , നുണയരുടെ വായ് അടഞ്ഞുപോകും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:36:29 IST 2024
Back to Top