Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അറുപതാം അദ്ധ്യായം


അദ്ധ്യായം 60

    തോല്‍പിക്കപ്പെട്ട ജനതയുടെ വിലാപം
  • 1 : ദൈവമേ, അങ്ങു ഞങ്ങളെ പരിത്യജിച്ചു, ഞങ്ങളുടെ പ്രതിരോധ നിരകള്‍ തകര്‍ത്തു; അവിടുന്നു കുപിതനായിരുന്നു; ഞങ്ങളെ കടാക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 2 : അവിടുന്നു ഭൂമിയെ വിറപ്പിച്ചു, അവിടുന്ന് അതിനെ പിളര്‍ന്നു. അതിന്റെ വിള്ളലുകള്‍ നികത്തണമേ! അത് ഇടിഞ്ഞു വീഴാറായിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങു സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി; അവിടുന്നു ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞു കുടിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : വില്ലില്‍ നിന്ന് ഓടിയകലാന്‍ തന്റെ ഭക്തര്‍ക്ക് അടയാളമായി അവിടുന്ന് ഒരു കൊടി ഉയര്‍ത്തി. Share on Facebook Share on Twitter Get this statement Link
  • 5 : ഞങ്ങളുടെ പ്രാര്‍ഥന കേട്ട് അങ്ങയുടെ വലത്തുകൈയാല്‍ ഞങ്ങളെ രക്ഷിക്കണമേ! അങ്ങയുടെ പ്രിയജനം മോചിതരാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 6 : ദൈവം തന്റെ വിശുദ്ധ മന്ദിരത്തില്‍ നിന്ന് അരുളിച്ചെയ്തു: ആനന്ദപൂര്‍വം ഞാന്‍ ഷെക്കെമിനെ വിഭജിക്കുകയും സുക്കോത്തു താഴ്‌വര അളന്നു തിരിക്കുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 7 : ഗിലയാദ് എന്‍േറതാണ്, മനാസ്‌സെയും എന്‍േറതു തന്നെ; എഫ്രായിം എന്റെ പടത്തൊപ്പിയും യൂദാ എന്റെ ചെങ്കോലുമാണ്. Share on Facebook Share on Twitter Get this statement Link
  • 8 : മൊവാബ് എന്റെ ക്ഷാളനപാത്രം; ഏദോമില്‍ ഞാന്‍ എന്റെ പാദുകം അഴിച്ചുവയ്ക്കും; ഫിലിസ്ത്യയുടെമേല്‍ ഞാന്‍ വിജയഘോഷം മുഴക്കും. Share on Facebook Share on Twitter Get this statement Link
  • 9 : സുരക്ഷിത നഗരത്തിലേക്ക് ആര് എന്നെ നയിക്കും? ഏദോമിലേക്ക് ആര് എന്നെ കൊണ്ടുപോകും? Share on Facebook Share on Twitter Get this statement Link
  • 10 : ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചില്ലേ? അങ്ങ് ഞങ്ങളുടെ സൈന്യത്തോടൊപ്പം ഇല്ലല്ലോ. Share on Facebook Share on Twitter Get this statement Link
  • 11 : ശത്രുവിനെതിരേ ഞങ്ങളെ സഹായിക്കണമേ! മനുഷ്യന്റെ സഹായം വ്യര്‍ഥമാണ്. Share on Facebook Share on Twitter Get this statement Link
  • 12 : ദൈവത്തോടൊത്തു ഞങ്ങള്‍ ധീരമായി പൊരുതും; അവിടുന്നാണു ഞങ്ങളുടെ ശത്രുക്കളെ ചവിട്ടിമെതിക്കുന്നത്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:59:16 IST 2024
Back to Top