Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അ‌ന്‍പത്തൊ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 59

    ദൈവം എന്റെ ശക്തിദുര്‍ഗം
  • 1 : എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! എന്നെ എതിര്‍ക്കുന്നവനില്‍ നിന്ന് എന്നെ രക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 2 : ദുഷ്‌കര്‍മികളില്‍നി നിന്ന് എന്നെ വിടുവിക്കണമേ! രക്തദാഹികളില്‍ നിന്ന് എന്നെ കാത്തുകൊള്ളണമേ! Share on Facebook Share on Twitter Get this statement Link
  • 3 : അതാ, അവര്‍ എന്റെ ജീവനു വേണ്ടി പതിയിരിക്കുന്നു; ക്രൂരര്‍ എനിക്കെതിരായി സംഘം ചേരുന്നു; കര്‍ത്താവേ, ഇത് എന്റെ അതിക്രമമോ പാപമോ നിമിത്തമല്ല. Share on Facebook Share on Twitter Get this statement Link
  • 4 : എന്റെ തെറ്റുകള്‍കൊണ്ടല്ല, അവര്‍ ഓടിയടുക്കുന്നത്; ഉണര്‍ന്നെഴുന്നേറ്റ് എന്റെ സഹായത്തിനു വരണമേ! അങ്ങുതന്നെ കാണണമേ! Share on Facebook Share on Twitter Get this statement Link
  • 5 : സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്റെ ദൈവമാണ്, ജനതകളെ ശിക്ഷിക്കാന്‍ അങ്ങ് ഉണരണമേ! വഞ്ചനയോടെ തിന്‍മ നിരൂപിക്കുന്നവരില്‍ ഒരുവനെയും വെറുതെവിടരുതേ! Share on Facebook Share on Twitter Get this statement Link
  • 6 : സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ടു നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : അവരുടെ വായ് അസഭ്യം ചൊരിയുന്നു; അവരുടെ അധരങ്ങള്‍ വാളാണ്; ആരുണ്ടു കേള്‍ക്കാന്‍ എന്ന് അവര്‍ വിചാരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവേ, അങ്ങ് അവരെ പരിഹസിക്കുന്നു; അവിടുന്നു സകല ജനതകളെയും പുച്ഛിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതി പാടും; ദൈവമേ, അങ്ങ് എനിക്കു കോട്ടയാണ്. Share on Facebook Share on Twitter Get this statement Link
  • 10 : എന്റെ ദൈവം കനിഞ്ഞ് എന്നെ സന്ദര്‍ശിക്കും; എന്റെ ശത്രുക്കളുടെ പരാജയം കാണാന്‍ അവിടുന്ന് എനിക്കിടയാക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവരെ കൊന്നുകളയരുതേ! അല്ലെങ്കില്‍ ജനം അവിടുത്തെ വിസ്മരിക്കും. ഞങ്ങളുടെ പരിചയായ കര്‍ത്താവേ, അവിടുത്തെ ശക്തിയാല്‍ അവരെ ചിതറിച്ചു ക്ഷയിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 12 : അവരുടെ വായിലെ പാപം നിമിത്തം, അധരങ്ങളിലെ വാക്കുകള്‍മൂലം, അഹങ്കാരികളായ അവര്‍ കെണിയില്‍ കുടുങ്ങട്ടെ! അവര്‍ ചൊരിയുന്ന ശാപവും നുണയും മൂലം, Share on Facebook Share on Twitter Get this statement Link
  • 13 : ക്രോധത്തോടെ അവരെ സംഹരിക്കണമേ! അവരെ ഉന്‍മൂലനം ചെയ്യണമേ! അങ്ങനെ ദൈവം യാക്കോബിന്റെ മേല്‍വാഴുന്നുവെന്നു ഭൂമിയുടെ അതിരുകളോളം മനുഷ്യര്‍ അറിയട്ടെ! Share on Facebook Share on Twitter Get this statement Link
  • 14 : സന്ധ്യതോറും അവര്‍ മടങ്ങിവരുന്നു; നായ്ക്കളെപ്പോലെ ഓലിയിട്ടുകൊണ്ട് അവര്‍ നഗരത്തിലെങ്ങും ഇരതേടി നടക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 15 : അവര്‍ ആഹാരത്തിനു വേണ്ടി ചുറ്റിത്തിരിയുന്നു. തൃപ്തിയാകുവോളം കിട്ടിയില്ലെങ്കില്‍ അവര്‍ മുറുമുറുക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 16 : ഞാന്‍ അങ്ങയുടെ ശക്തി പാടിപ്പുകഴ്ത്തും; പ്രഭാതത്തില്‍ ഞാന്‍ അങ്ങയുടെ കാരുണ്യം ഉച്ചത്തില്‍ പ്രകീര്‍ത്തിക്കും; എന്റെ കഷ്ടതയുടെ കാലത്ത് അങ്ങ് എന്റെ കോട്ടയും അഭയവുമായിരുന്നു. Share on Facebook Share on Twitter Get this statement Link
  • 17 : എന്റെ ബലമായവനേ, ഞാന്‍ അങ്ങേക്കു സ്തുതികളാലപിക്കും; ദൈവമേ, അങ്ങാണ് എന്റെ ദുര്‍ഗം, എന്നോടു കാരുണ്യം കാണിക്കുന്ന ദൈവം. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:34:13 IST 2024
Back to Top