Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അ‌ന്‍പത്തിനാലാം അദ്ധ്യായം


അദ്ധ്യായം 54

    ദൈവം എനിക്കു സഹായം
  • 1 : ദൈവമേ, അങ്ങയുടെ നാമത്താല്‍ എന്നെ രക്ഷിക്കണമേ! അങ്ങയുടെ ശക്തിയില്‍ എനിക്കു നീതി നടത്തിത്തരണമേ! Share on Facebook Share on Twitter Get this statement Link
  • 2 : ദൈവമേ, എന്റെ പ്രാര്‍ഥന കേള്‍ക്കണമേ! എന്റെ അധരങ്ങളില്‍ നിന്ന് ഉതിരുന്ന വാക്കുകള്‍ ശ്രദ്ധിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 3 : അഹങ്കാരികള്‍ എന്നെ എതിര്‍ക്കുന്നു; നിര്‍ദയര്‍ എന്നെ വേട്ടയാടുന്നു; അവര്‍ക്കു ദൈവചിന്തയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ഇതാ, ദൈവമാണ് എന്റെ സഹായകന്‍ ‍, കര്‍ത്താവാണ് എന്റെ ജീവന്‍ താങ്ങി നിര്‍ത്തുന്നവന്‍ ‍. Share on Facebook Share on Twitter Get this statement Link
  • 5 : അവിടുന്ന് എന്റെ ശത്രുക്കളോടു തിന്‍മ കൊണ്ടു പകരംവീട്ടും; അങ്ങയുടെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയണമേ! Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ അങ്ങേക്കു ഹൃദയപൂര്‍വം ബലി അര്‍പ്പിക്കും; കര്‍ത്താവേ, അങ്ങയുടെ ശ്രേഷ്ഠമായ നാമത്തിനു ഞാന്‍ നന്ദിപറയും. Share on Facebook Share on Twitter Get this statement Link
  • 7 : അങ്ങ് എന്നെ എല്ലാ കഷ്ടതകളിലും നിന്നു മോചിപ്പിച്ചു; ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകള്‍ കണ്ടു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:17:39 IST 2024
Back to Top