Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അ‌ന്‍പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 53

    ദൈവനിഷേധകന്റെ മൗഢ്യം
  • 1 : ദൈവമില്ല എന്നു ഭോഷന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു. മ്‌ളേച്ഛതയില്‍ മുഴുകി അവര്‍ദുഷിച്ചിരിക്കുന്നു, നന്‍മ ചെയ്യുന്നവരാരുമില്ല. Share on Facebook Share on Twitter Get this statement Link
  • 2 : ദൈവം സ്വര്‍ഗത്തില്‍ നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെ തേടുന്ന ജ്ഞാനികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : എല്ലാവരും വഴിതെറ്റി ഒന്നുപോലെ ദുഷിച്ചുപോയി, നന്‍മചെയ്യുന്നവനില്ല- ഒരുവന്‍ പോലുമില്ല. Share on Facebook Share on Twitter Get this statement Link
  • 4 : ഈ അധര്‍മികള്‍ക്കു ബോധമില്ലേ? ഇവര്‍ എന്റെ ജനതയെ അപ്പം പോലെ തിന്നൊടുക്കുന്നു; ഇവര്‍ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല. Share on Facebook Share on Twitter Get this statement Link
  • 5 : അതാ, അവര്‍ പരിഭ്രാന്തരായിക്കഴിയുന്നു, ഇന്നോളം കണ്ടിട്ടില്ലാത്ത പരിഭ്രാന്തി! ദൈവം അധര്‍മികളുടെ അസ്ഥികള്‍ ചിതറിക്കും; അവര്‍ ലജ്ജിതരാകും; ദൈവം അവരെ കൈവെടിഞ്ഞിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 6 : ഇസ്രായേലിന്റെ വിമോചനം സീയോനില്‍നിന്നു വന്നിരുന്നെങ്കില്‍ ‍! ദൈവം തന്റെ ജനത്തിന്റെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോള്‍ യാക്കോബ് ആനന്ദിക്കും, ഇസ്രായേല്‍ സന്തോഷിക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 11:02:37 IST 2024
Back to Top