Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അ‌ന്‍പത്തിരണ്ടാം അദ്ധ്യായം


അദ്ധ്യായം 52

    അക്രമിയുടെ അവസാനം
  • 1 : ശക്തനായ മനുഷ്യാ, ദൈവഭക്തര്‍ക്കെതിരേ ചെയ്ത ദുഷ്ടതയില്‍ നീ എന്തിനഹങ്കരിക്കുന്നു? Share on Facebook Share on Twitter Get this statement Link
  • 2 : ദിവസം മുഴുവനും നീ വിനാശം നിരൂപിക്കുന്നു; വഞ്ചകാ, നിന്റെ നാവു മൂര്‍ച്ചയുള്ള ക്ഷൗരക്കത്തി പോലെയാണ്. Share on Facebook Share on Twitter Get this statement Link
  • 3 : നന്‍മയെക്കാള്‍ തിന്‍മയും,സത്യത്തെക്കാള്‍ വ്യാജവും നീ ഇഷ്ടപ്പെടുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : വഞ്ചന നിറഞ്ഞനാവേ, വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം. Share on Facebook Share on Twitter Get this statement Link
  • 5 : ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്റെ കൂടാരത്തില്‍ നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍ നിന്നു നിന്നെ അവിടുന്നു വേരോടെ പിഴുതുകളയും. Share on Facebook Share on Twitter Get this statement Link
  • 6 : നീതിമാന്‍മാര്‍ അതുകണ്ടു ഭയപ്പെടും; അവനെ പരിഹസിച്ച് അവര്‍ പറയും: Share on Facebook Share on Twitter Get this statement Link
  • 7 : ഇതാ, ദൈവത്തില്‍ ശരണം വയ്ക്കാത്ത മനുഷ്യന്‍ ; സ്വന്തം സമ്പത്‌ സമൃദ്ധിയില്‍ വിശ്വാസമര്‍പ്പിച്ചവന്‍ ‍; അക്രമത്തില്‍ അഭയം തേടിയവന്‍ ‍. Share on Facebook Share on Twitter Get this statement Link
  • 8 : ദൈവത്തിന്റെ ഭവനത്തില്‍ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാന്‍ ; ദൈവത്തിന്റെ കാരുണ്യത്തില്‍ ഞാന്‍ എന്നേക്കും ആശ്രയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങു നല്‍കിയ അനുഗ്രഹങ്ങളെ പ്രതി ഞാന്‍ എന്നേക്കും അവിടുത്തോടു നന്ദി പറയും; അങ്ങയുടെ ഭക്തരുടെ മുന്‍പില്‍ ഞാന്‍ അങ്ങയുടെ നാമം പ്രകീര്‍ത്തിക്കും; എന്തെന്നാല്‍ അതു ശ്രേഷ്ഠമാണ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:37:03 IST 2024
Back to Top