Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

അ‌ന്‍പതാം അദ്ധ്യായം


അദ്ധ്യായം 50

    കൃതജ്ഞത യഥാര്‍ഥ ബലി
  • 1 : കര്‍ത്താവായ ദൈവം, ശക്തനായവന്‍ ‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള ഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : സൗന്ദര്യത്തികവായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു. നമ്മുടെ ദൈവം വരുന്നു, അവിടുന്നു മൗനമായിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 3 : അവിടുത്തെ മുന്‍പില്‍ സംഹാരാഗ്‌നിയുണ്ട്; അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : തന്റെ ജനത്തെ വിധിക്കാന്‍ അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍ . Share on Facebook Share on Twitter Get this statement Link
  • 6 : ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്. Share on Facebook Share on Twitter Get this statement Link
  • 7 : എന്റെ ജനമേ, കേള്‍ക്കുവിന്‍ , ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്റെ ദൈവം. Share on Facebook Share on Twitter Get this statement Link
  • 8 : നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്. Share on Facebook Share on Twitter Get this statement Link
  • 9 : നിന്റെ വീട്ടില്‍ നിന്നു കാളയെയോനിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു മുട്ടാടിനെയോ ഞാന്‍ സ്വീകരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 10 : വനത്തിലെ സര്‍വമൃഗങ്ങളും കുന്നുകളിലെ ആയിരക്കണക്കിനു കന്നുകാലികളും എന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 11 : ആകാശത്തിലെ പറവകളെ ഞാന്‍ അറിയുന്നു; വയലില്‍ ചരിക്കുന്നവയെല്ലാം എന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 12 : എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ലോകവും അതിലുള്ള സമസ്തവും എന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 13 : ഞാന്‍ കാളകളുടെ മാംസം തിന്നുമോ? ആടുകളുടെ രക്തം കുടിക്കുമോ? Share on Facebook Share on Twitter Get this statement Link
  • 14 : കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി; അത്യുന്നതനുള്ള നിന്റെ നേര്‍ച്ചകള്‍ നിറവേറ്റുക. Share on Facebook Share on Twitter Get this statement Link
  • 15 : അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 16 : എന്നാല്‍ ദുഷ്ടനോടു ദൈവം പറയുന്നു: എന്റെ നിയമങ്ങള്‍ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? Share on Facebook Share on Twitter Get this statement Link
  • 17 : നീ ശിക്ഷണത്തെ വെറുക്കുന്നു; എന്റെ വചനത്തെ നീ അവഗണിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 18 : കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ടുചേരും. വ്യഭിചാരികളോടു നീ ചങ്ങാത്തം കൂടുന്നു. Share on Facebook Share on Twitter Get this statement Link
  • 19 : നിന്റെ വായ് നീ തിന്‍മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്‍കുന്നു. Share on Facebook Share on Twitter Get this statement Link
  • 20 : നീ നിന്റെ സഹോദരനെതിരായി സംസാരിച്ചു കൊണ്ടിരിക്കുന്നു; സ്വന്തം സഹോദരനെതിരേ നീ അപവാദം പരത്തുന്നു. Share on Facebook Share on Twitter Get this statement Link
  • 21 : നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു; നിന്റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍നിരത്തിവയ്ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 22 : ദൈവത്തെ മറക്കുന്നവരേ, ഓര്‍മയിലിരിക്കട്ടെ! അല്ലെങ്കില്‍ ‍, ഞാന്‍ നിങ്ങളെ ചീന്തിക്കളയും; രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 23 : ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷഞാന്‍ കാണിച്ചുകൊടുക്കും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 12:47:45 IST 2024
Back to Top