Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

നാ‌ന്‍പത്തിമൂന്നാം അദ്ധ്യായം


അദ്ധ്യായം 43

    വെളിച്ചമേ, നയിച്ചാലും.
  • 1 : ദൈവമേ, എനിക്കു നീതി നടത്തിത്തരണമേ! അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ! വഞ്ചകരും നീതിരഹിതരും ആയവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 2 : ദൈവമേ, ഞാന്‍ അഭയം തേടിയിരിക്കുന്നത് അങ്ങയിലാണല്ലോ, അങ്ങ് എന്നെ പുറന്തള്ളിയതെന്തുകൊണ്ട്? ശത്രുവിന്റെ പീഡനംമൂലം എനിക്കു വിലപിക്കേണ്ടിവന്നത് എന്തുകൊണ്ട്? Share on Facebook Share on Twitter Get this statement Link
  • 3 : അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 4 : അപ്പോള്‍ ഞാന്‍ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു തന്നെ; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ട് അങ്ങയെ ഞാന്‍ സ്തുതിക്കും. Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു, നീ എന്തിനു നെടുവീര്‍പ്പിടുന്നു? ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെ സഹായവും ദൈവവുമായ അവിടുത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:44:41 IST 2024
Back to Top