Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

മുപ്പത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 38

    രോഗിയുടെ രോദനം
  • 1 : കര്‍ത്താവേ, അങ്ങയുടെ കോപത്തില്‍ എന്നെ ശാസിക്കരുതേ! അങ്ങയുടെ ക്രോധത്തില്‍ എന്നെ ശിക്ഷിക്കരുതേ! Share on Facebook Share on Twitter
    Get this statement Link
  • 2 : അങ്ങയുടെ അസ്ത്രങ്ങള്‍ എന്നില്‍ ആഞ്ഞുതറച്ചിരിക്കുന്നു; അങ്ങയുടെ കരം എന്റെ മേല്‍ പതിച്ചിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 3 : അങ്ങയുടെ രോഷംമൂലം എന്റെ ശരീരത്തില്‍ സ്വസ്ഥതയില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളില്‍ ആരോഗ്യവുമില്ല. Share on Facebook Share on Twitter
    Get this statement Link
  • 4 : എന്റെ അകൃത്യങ്ങള്‍ എന്റെ തലയ്ക്കു മുകളില്‍ ഉയര്‍ന്നിരിക്കുന്നു; അത് എനിക്കു താങ്ങാനാവാത്ത ചുമടായിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 5 : എന്റെ ഭോഷത്തംമൂലം എന്റെ വ്രണങ്ങള്‍ അഴുകിനാറുന്നു. Share on Facebook Share on Twitter
    Get this statement Link
  • 6 : ഞാന്‍ കുനിഞ്ഞു നിലംപറ്റി; ദിവസം മുഴുവന്‍ ഞാന്‍ വിലപിച്ചു കഴിയുന്നു. Share on Facebook Share on Twitter
    Get this statement Link
  • 7 : എന്റെ അരക്കെട്ടു ജ്വരംകൊണ്ടു പൊള്ളുന്നു; എന്റെ ശരീരത്തിനു തീരെ സൗഖ്യമില്ല. Share on Facebook Share on Twitter
    Get this statement Link
  • 8 : ഞാന്‍ തീര്‍ത്തും ക്ഷീണിച്ചു തകര്‍ന്നിരിക്കുന്നു; ഹൃദയക്‌ഷോഭം നിമിത്തം ഞാന്‍ നെടുവീര്‍പ്പിടുന്നു. Share on Facebook Share on Twitter
    Get this statement Link
  • 9 : കര്‍ത്താവേ, എന്റെ ആഗ്രഹങ്ങള്‍ അങ്ങേക്കറിയാമല്ലോ; എന്റെ തേങ്ങല്‍ അങ്ങേക്ക് അജ്ഞാതമല്ല. Share on Facebook Share on Twitter
    Get this statement Link
  • 10 : എന്റെ ഹൃദയം തുടിക്കുന്നു; എന്റെ ശക്തി ക്ഷയിക്കുന്നു; കണ്ണുകളുടെ പ്രകാശവും എനിക്കുനഷ്ടപ്പെട്ടിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 11 : എന്റെ സുഹൃത്തുക്കളും കൂട്ടുകാരുംമഹാമാരി നിമിത്തം എന്നില്‍ നിന്ന് അകന്നു നില്‍ക്കുന്നു; ഉറ്റവര്‍ അകന്നുമാറുന്നു. Share on Facebook Share on Twitter
    Get this statement Link
  • 12 : എന്റെ ജീവനെ വേട്ടയാടുന്നവര്‍ കെണികളൊരുക്കുന്നു; എന്നെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിനാശത്തെപ്പറ്റി സംസാരിക്കുന്നു; അവര്‍ ദിവസം മുഴുവനും വഞ്ചന നിനയ്ക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 13 : ഞാന്‍ ബധിരനെപ്പോലെയാണ്, ഒന്നും കേള്‍ക്കുന്നില്ല; വായ് തുറക്കാത്ത മൂകനെപ്പോലെയാണു ഞാന്‍ ‍. Share on Facebook Share on Twitter
    Get this statement Link
  • 14 : ചെവികേള്‍ക്കാത്തവനെപ്പോലെയാണു ഞാന്‍ ‍; ഞാന്‍ ഒരു മറുപടിയും പറയുന്നില്ല. Share on Facebook Share on Twitter
    Get this statement Link
  • 15 : കര്‍ത്താവേ, അങ്ങേക്കുവേണ്ടിയാണു ഞാന്‍ കാത്തിരിക്കുന്നത്; എന്റെ ദൈവമായ കര്‍ത്താവേ, അങ്ങാണ് എനിക്ക് ഉത്തരമരുളേണ്ടത്. Share on Facebook Share on Twitter
    Get this statement Link
  • 16 : ഇതാണ് എന്റെ പ്രാര്‍ഥന: എന്റെ കാല്‍ വഴുതുമ്പോള്‍ അഹങ്കരിക്കുന്നവര്‍ എന്നെ പ്രതി സന്തോഷിക്കാന്‍ ഇടയാക്കരുതേ! Share on Facebook Share on Twitter
    Get this statement Link
  • 17 : ഇതാ, ഞാന്‍ വീഴാറായിരിക്കുന്നു, വേദന എന്നെ വിട്ടുപിരിയുന്നില്ല. Share on Facebook Share on Twitter
    Get this statement Link
  • 18 : ഞാന്‍ എന്റെ അകൃത്യങ്ങള്‍ ഏറ്റുപറയുന്നു; എന്റെ പാപത്തെപ്പറ്റി അനുതപിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 19 : അകാരണമായി എന്റെ ശത്രുക്കളായിത്തീര്‍ന്നവര്‍ ശക്തരാണ്; അന്യായമായി എന്നെ വെറുക്കുന്നവര്‍ അനേകരത്രേ. Share on Facebook Share on Twitter
    Get this statement Link
  • 20 : നന്‍മയ്ക്കു പ്രതിഫലമായി അവര്‍ എന്നോടു തിന്‍മ ചെയ്യുന്നു; ഞാന്‍ നന്‍മ ചെയ്യുന്നതുകൊണ്ടാണ് അവര്‍ എന്റെ വിരോധികളായത്. Share on Facebook Share on Twitter
    Get this statement Link
  • 21 : കര്‍ത്താവേ, എന്നെ കൈവിടരുതേ! എന്റെ ദൈവമേ, എന്നില്‍ നിന്ന് അകന്നിരിക്കരുതേ! Share on Facebook Share on Twitter
    Get this statement Link
  • 22 : എന്റെ രക്ഷയായ കര്‍ത്താവേ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Sat Dec 16 10:33:12 IST 2017
Back to Top