Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

ഇരുപത്തെട്ടാം അദ്ധ്യായം


അദ്ധ്യായം 28

    കര്‍ത്താവേ, സഹായിക്കണമേ!
  • 1 : കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ് എനിക്കുനേരേ ചെവിയടയ്ക്കരുതേ! അങ്ങു മൗനം പാലിച്ചാല്‍ ഞാന്‍ പാതാളത്തില്‍ പതിക്കുന്നവനെപ്പോലെയാകും. Share on Facebook Share on Twitter Get this statement Link
  • 2 : അങ്ങയുടെ ശ്രീകോവിലിലേക്കു കൈകള്‍ നീട്ടി ഞാന്‍ സഹായത്തിനായി വിളിച്ചപേക്ഷിക്കുമ്പോള്‍ എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 3 : ദുഷ്‌കര്‍മികളായ നീചരോടുകൂടെ എന്നെ വലിച്ചിഴയ്ക്കരുതേ! അവര്‍ അയല്‍ക്കാരനോടു സൗഹൃദത്തോടെ സംസാരിക്കുന്നു; എന്നാല്‍ ‍, അവരുടെ ഹൃദയത്തില്‍ദുഷ്ടത കുടികൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 4 : അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച്, അവരുടെ അകൃത്യങ്ങള്‍ക്കനുസരിച്ച്, അവര്‍ക്കു പ്രതിഫലം നല്‍കണമേ! അവര്‍ ചെയ്തതനുസരിച്ച് അവരോടു ചെയ്യണമേ! അവര്‍ക്കു തക്ക പ്രതിഫലം കൊടുക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : അവര്‍ കര്‍ത്താവിന്റെ പ്രവൃത്തികളെയും കരവേലകളെയും പരിഗണിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പണിതുയര്‍ത്തുകയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : കര്‍ത്താവു വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ യാചനകളുടെ സ്വരം ശ്രവിച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവ് എന്റെ ശക്തിയും പരിചയുമാണ്; കര്‍ത്താവില്‍ എന്റെ ഹൃദയം ശരണം വയ്ക്കുന്നു, അതുകൊണ്ട് എനിക്കു സഹായം ലഭിക്കുന്നു, എന്റെ ഹൃദയം ആനന്ദിക്കുന്നു, ഞാന്‍ കീര്‍ത്തനമാലപിച്ച് അവിടുത്തോടു നന്ദിപറയുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : കര്‍ത്താവു സ്വന്തം ജനത്തിന്റെ ശക്തിയാണ്; തന്റെ അഭിഷിക്തനു സംരക്ഷണം നല്‍കുന്ന അഭയസ്ഥാനം അവിടുന്നാണ്. Share on Facebook Share on Twitter Get this statement Link
  • 9 : അവിടുത്തെ ജനത്തെ സംരക്ഷിക്കണമേ! അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കണമേ! അവരുടെ ഇടയനായിരിക്കുകയും എന്നും അവരെ സംവഹിക്കുകയും ചെയ്യണമേ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:08:27 IST 2024
Back to Top