Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

ഇരുപത്താറാം അദ്ധ്യായം


അദ്ധ്യായം 26

    നിഷ്‌കളങ്കന്റെ പ്രാര്‍ഥന
  • 1 : കര്‍ത്താവേ, എനിക്കു ന്യായം സ്ഥാപിച്ചു തരണമേ! എന്തെന്നാല്‍ ‍, ഞാന്‍ നിഷ്‌കളങ്കനായി ജീവിച്ചു; ചാഞ്ചല്യമില്ലാതെ ഞാന്‍ കര്‍ത്താവില്‍ ആശ്രയിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 2 : കര്‍ത്താവേ, എന്നെ പരിശോധിക്കുകയും പരീക്ഷിക്കുകയും ചെയ്യുക; എന്റെ ഹൃദയവും മനസ്‌സും ഉരച്ചുനോക്കുക. Share on Facebook Share on Twitter
    Get this statement Link
  • 3 : അങ്ങയുടെ കാരുണ്യം എന്റെ കണ്‍മുന്‍പിലുണ്ട്; അങ്ങയുടെ സത്യത്തില്‍ ഞാന്‍ വ്യാപരിച്ചു. Share on Facebook Share on Twitter
    Get this statement Link
  • 4 : കപടഹൃദയരോടു ഞാന്‍ സഹവസിച്ചിട്ടില്ല, വഞ്ചകരോടു ഞാന്‍ കൂട്ടുകൂടിയിട്ടില്ല. Share on Facebook Share on Twitter
    Get this statement Link
  • 5 : ദുഷ്‌കര്‍മികളുടെ സമ്പര്‍ക്കം ഞാന്‍ വെറുക്കുന്നു; നീചന്‍മാരോടുകൂടെ ഞാന്‍ ഇരിക്കുകയില്ല. Share on Facebook Share on Twitter
    Get this statement Link
  • 6 : കര്‍ത്താവേ, നിഷ്‌കളങ്കതയില്‍ ഞാന്‍ എന്റെ കൈ കഴുകുന്നു; ഞാന്‍ അങ്ങയുടെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 7 : ഞാന്‍ ഉച്ചത്തില്‍ കൃതജ്ഞതാസ്‌തോത്രം ആലപിക്കുന്നു; അവിടുത്തെ അദ്ഭുതകരമായ സകല പ്രവൃത്തികളെയും ഞാന്‍ പ്രഘോഷിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 8 : കര്‍ത്താവേ, അങ്ങു വസിക്കുന്ന ആലയവും അങ്ങയുടെ മഹത്വത്തിന്റെ ഇരിപ്പിടവും എനിക്കു പ്രിയങ്കരമാണ്. Share on Facebook Share on Twitter
    Get this statement Link
  • 9 : പാപികളോടുകൂടെ എന്റെ ജീവനെ തൂത്തെറിയരുതേ! രക്തദാഹികളോടുകൂടെ എന്റെ പ്രാണനെയും. Share on Facebook Share on Twitter
    Get this statement Link
  • 10 : അവരുടെ കൈകളില്‍ കുതന്ത്രങ്ങളാണ്; അവരുടെ വലത്തുകൈ കോഴകൊണ്ടു നിറഞ്ഞിരിക്കുന്നു. Share on Facebook Share on Twitter
    Get this statement Link
  • 11 : ഞാനോ നിഷ്‌കളങ്കതയില്‍ വ്യാപരിക്കുന്നു; എന്നെ രക്ഷിക്കുകയും എന്നോടു കരുണകാണിക്കുകയും ചെയ്യണമേ! Share on Facebook Share on Twitter
    Get this statement Link
  • 12 : നിരപ്പായ ഭൂമിയില്‍ ഞാന്‍ നിലയുറപ്പിച്ചിരിക്കുന്നു; മഹാസഭയില്‍ ഞാന്‍ കര്‍ത്താവിനെ വാഴ്ത്തും. Share on Facebook Share on Twitter
    Get this statement Link



© Thiruvachanam.in
Fri Dec 15 02:32:52 IST 2017
Back to Top