Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

ഇരുപത്തിനാലാം അദ്ധ്യായം


അദ്ധ്യായം 24

    മഹത്വത്തിന്റെ രാജാവ് എഴുന്നള്ളുന്നു
  • 1 : ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്‍േറതാണ്. Share on Facebook Share on Twitter Get this statement Link
  • 2 : സമുദ്രങ്ങള്‍ക്കു മുകളില്‍ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളില്‍ അതിനെ സ്ഥാപിച്ചതും അവിടുന്നാണ്. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവിന്റെ മലയില്‍ ആരു കയറും? അവിടുത്തെ വിശുദ്ധസ്ഥലത്ത് ആരു നില്‍ക്കും? Share on Facebook Share on Twitter Get this statement Link
  • 4 : കളങ്കമറ്റ കൈകളും നിര്‍മലമായ ഹൃദയവും ഉള്ളവന്‍, മിഥ്യയുടെമേല്‍ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ. Share on Facebook Share on Twitter Get this statement Link
  • 5 : അവന്റെ മേല്‍ കര്‍ത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. Share on Facebook Share on Twitter Get this statement Link
  • 6 : ഇപ്രകാരമുള്ളവരാണ് അവിടുത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്. Share on Facebook Share on Twitter Get this statement Link
  • 7 : കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍ ‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍ ‍, മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 8 : ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? പ്രബലനും ശക്തനുമായ കര്‍ത്താവ്, യുദ്ധവീരനായ കര്‍ത്താവുതന്നെ. Share on Facebook Share on Twitter Get this statement Link
  • 9 : കവാടങ്ങളേ, ശിരസ്‌സുയര്‍ത്തുവിന്‍ ‍; പുരാതന കവാടങ്ങളേ, ഉയര്‍ന്നു നില്‍ക്കുവിന്‍ ‍, മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 10 : ആരാണ് ഈ മഹത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കര്‍ത്താവു തന്നെ; അവിടുന്നാണു മഹത്വത്തിന്റെ രാജാവ്. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 07:35:15 IST 2024
Back to Top