Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

ഇരുപത്തൊന്നാം അദ്ധ്യായം


അദ്ധ്യായം 21

    രാജാവിനു വിജയം നല്‍കിയതിനു കൃതജ്ഞത
  • 1 : കര്‍ത്താവേ, രാജാവ് അങ്ങയുടെ ശക്തിയില്‍ സന്തോഷിക്കുന്നു; അങ്ങയുടെ സഹായത്തില്‍ അവന്‍ എത്രയധികം ആഹ്ലാദിക്കുന്നു! Share on Facebook Share on Twitter Get this statement Link
  • 2 : അവന്റെ ഹൃദയാഭിലാഷം അങ്ങു സാധിച്ചു കൊടുത്തു; അവന്റെ യാചന അങ്ങ് നിഷേധിച്ചില്ല. Share on Facebook Share on Twitter Get this statement Link
  • 3 : സമൃദ്ധമായ അനുഗ്രഹങ്ങളുമായി അവിടുന്ന് അവനെ സന്ദര്‍ശിച്ചു; അവന്റെ ശിരസ്‌സില്‍ തങ്കക്കിരീടം അണിയിച്ചു. Share on Facebook Share on Twitter Get this statement Link
  • 4 : അവന്‍ അങ്ങയോടു ജീവന്‍യാചിച്ചു; അവിടുന്ന് അതു നല്‍കി; സുദീര്‍ഘവും അനന്തവുമായ നാളുകള്‍തന്നെ. Share on Facebook Share on Twitter Get this statement Link
  • 5 : അങ്ങയുടെ സഹായത്താല്‍ അവന്റെ മഹത്വം വര്‍ധിച്ചു; അങ്ങ് അവന്റെ മേല്‍ തേജസ്‌സും പ്രതാപവും ചൊരിഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 6 : അവിടുന്ന് അവനെ എന്നേക്കും അനുഗ്രഹപൂര്‍ണനാക്കി; അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷം കൊണ്ട് അവനെ ആനന്ദിപ്പിച്ചു. Share on Facebook Share on Twitter Get this statement Link
  • 7 : രാജാവു കര്‍ത്താവില്‍ വിശ്വസിച്ച് ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യം നിമിത്തം അവന്‍ നിര്‍ഭയനായിരിക്കും. Share on Facebook Share on Twitter Get this statement Link
  • 8 : അങ്ങയുടെ കൈസകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും. Share on Facebook Share on Twitter Get this statement Link
  • 9 : അങ്ങയുടെ സന്ദര്‍ശന ദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്‌നി അവരെ ദഹിപ്പിച്ചുകളയും. Share on Facebook Share on Twitter Get this statement Link
  • 10 : അങ്ങ് അവരുടെ സന്തതിയെ ഭൂമിയില്‍ നിന്നും അവരുടെ മക്കളെ മനുഷ്യമക്കളുടെ ഇടയില്‍ നിന്നും നശിപ്പിക്കും. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ അങ്ങേക്കെതിരേ തിന്‍മ നിരൂപിച്ചാലും അങ്ങേക്കെതിരേ ദുരാലോചന നടത്തിയാലും വിജയിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 12 : അങ്ങ് അവരെ തുരത്തും; അവരുടെ മുഖത്തെ ലക്ഷ്യമാക്കിവില്ലു കുലയ്ക്കും. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവേ, അങ്ങയുടെ ശക്തിയില്‍അങ്ങു മഹത്വപ്പെടട്ടെ; അങ്ങയുടെ ശക്തിപ്രഭാവത്തെഞങ്ങള്‍ പാടിപ്പുകഴ്ത്തും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:53:37 IST 2024
Back to Top