Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

പതിനേഴാം അദ്ധ്യായം


അദ്ധ്യായം 17

    നിഷ്‌കളങ്കന്റെ പ്രതിഫലം
  • 1 : കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ! എന്റെ നിലവിളി ശ്രദ്ധിക്കണമേ! നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 2 : എന്റെ വിധി അങ്ങയുടെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ! അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ! Share on Facebook Share on Twitter Get this statement Link
  • 3 : അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍ ‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍ , അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍ ‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല. Share on Facebook Share on Twitter Get this statement Link
  • 4 : മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടില്ല. അങ്ങയുടെ അധരങ്ങളില്‍ നിന്നു പുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു; അക്രമികളുടെ പാതയില്‍ നിന്നു ഞാന്‍ ഒഴിഞ്ഞു നിന്നു. Share on Facebook Share on Twitter Get this statement Link
  • 5 : എന്റെ കാലടികള്‍ അങ്ങയുടെ പാതയില്‍ത്തന്നെ പതിഞ്ഞു; എന്റെ പാദങ്ങള്‍ വഴുതിയില്ല. Share on Facebook Share on Twitter Get this statement Link
  • 6 : ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും; അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 7 : തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ ശത്രുക്കളില്‍ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ, അങ്ങയുടെ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 8 : കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാത്തുകൊള്ളണമേ! അങ്ങയുടെ ചിറകിന്റെ നിഴലില്‍ എന്നെ മറച്ചുകൊള്ളണമേ! Share on Facebook Share on Twitter Get this statement Link
  • 9 : എന്നെ ഞെരുക്കുന്ന ദുഷ്ടരില്‍ നിന്നും എന്നെ വളഞ്ഞിരിക്കുന്ന കൊടും ശത്രുക്കളില്‍ നിന്നും എന്നെ രക്ഷിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 10 : അവരുടെ ഹൃദയത്തില്‍ അനുകമ്പയില്ല; അവരുടെ അധരങ്ങള്‍ വന്‍പുപറയുന്നു. Share on Facebook Share on Twitter Get this statement Link
  • 11 : അവര്‍ എന്നെ അനുധാവനം ചെയ്യുന്നു; ഇതാ, എന്നെ വളഞ്ഞു കഴിഞ്ഞു, എന്നെ നിലംപതിപ്പിക്കാന്‍ അവര്‍ എന്റെ മേല്‍ കണ്ണുവച്ചിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 12 : കടിച്ചുചീന്താന്‍ വെമ്പുന്ന സിംഹത്തെപ്പോലെയാണവര്‍ ‍; പതിയിരിക്കുന്ന യുവസിംഹത്തെപ്പോലെ തന്നെ. Share on Facebook Share on Twitter Get this statement Link
  • 13 : കര്‍ത്താവേ! എഴുന്നേറ്റ് അവരെ എതിര്‍ത്തു തോല്‍പിക്കണമേ! അങ്ങയുടെ വാള്‍ നീചനില്‍ നിന്ന് എന്നെ രക്ഷിക്കട്ടെ. Share on Facebook Share on Twitter Get this statement Link
  • 14 : ഇഹലോക ജീവിതം മാത്രം ഓഹരിയായി കരുതുന്ന മര്‍ത്യരില്‍ നിന്ന് അങ്ങയുടെ കരം എന്നെ രക്ഷിക്കട്ടെ! അങ്ങ് അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നവകൊണ്ട് അവരുടെ വയര്‍ നിറയട്ടെ! അവരുടെ സന്തതികള്‍ക്കും സമൃദ്ധമായി ലഭിക്കട്ടെ! മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കട്ടെ! Share on Facebook Share on Twitter Get this statement Link
  • 15 : നീതിനിമിത്തം ഞാന്‍ അങ്ങയുടെ മുഖം ദര്‍ശിക്കും; ഉണരുമ്പോള്‍ ഞാന്‍ അങ്ങയുടെ രൂപം കണ്ടു തൃപ്തിയടയും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 14:49:55 IST 2024
Back to Top