Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

ആറാം അദ്ധ്യായം


അദ്ധ്യായം 6

    ദുഃഖിതന്റെ വിലാപം
  • 1 : കര്‍ത്താവേ, കോപത്തോടെ എന്നെ ശകാരിക്കരുതേ! ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ! Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു,എന്നോടു കരുണ തോന്നണമേ! കര്‍ത്താവേ, എന്റെ അസ്ഥികള്‍ ഇളകിയിരിക്കുന്നു, എന്നെ സുഖപ്പെടുത്തണമേ! Share on Facebook Share on Twitter Get this statement Link
  • 3 : എന്റെ ആത്മാവ് അത്യന്തം അസ്വസ്ഥമായിരിക്കുന്നു; കര്‍ത്താവേ, ഇനിയും എത്രനാള്‍! Share on Facebook Share on Twitter Get this statement Link
  • 4 : കര്‍ത്താവേ, എന്റെ ജീവന്‍രക്ഷിക്കാന്‍ വരണമേ! അങ്ങയുടെ കാരുണ്യത്താല്‍ എന്നെ മോചിപ്പിക്കണമേ! Share on Facebook Share on Twitter Get this statement Link
  • 5 : മൃതരുടെ ലോകത്ത് ആരും അങ്ങയെ അനുസ്മരിക്കുന്നില്ല; പാതാളത്തില്‍ ആര് അങ്ങയെ സ്തുതിക്കും? Share on Facebook Share on Twitter Get this statement Link
  • 6 : കരഞ്ഞുകരഞ്ഞു ഞാന്‍ തളര്‍ന്നു, രാത്രിതോറും ഞാന്‍ കണ്ണീരൊഴുക്കി, എന്റെ തലയണ കുതിര്‍ന്നു, കണ്ണീരുകൊണ്ട് എന്റെ കിടക്ക നനഞ്ഞു. Share on Facebook Share on Twitter Get this statement Link
  • 7 : ദുഃഖംകൊണ്ട് എന്റെ കണ്ണുമങ്ങുന്നു; ശത്രുക്കള്‍ നിമിത്തം അതു ക്ഷയിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 8 : അധര്‍മികളേ, എന്നില്‍ നിന്ന് അകന്നു പോകുവിന്‍ ; കര്‍ത്താവ് എന്റെ വിലാപം കേട്ടിരിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 9 : കര്‍ത്താവ് എന്റെ യാചന ശ്രവിക്കുന്നു; അവിടുന്ന് എന്റെ പ്രാര്‍ഥന കൈക്കൊള്ളുന്നു. Share on Facebook Share on Twitter Get this statement Link
  • 10 : എന്റെ സകല ശത്രുക്കളും ലജ്ജിച്ചു പരിഭ്രാന്തരാകും; അവര്‍ ക്ഷണത്തില്‍ അവമാനിതരായി പിന്‍വാങ്ങും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 13:05:34 IST 2024
Back to Top