Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

മൂന്നാം അദ്ധ്യായം


അദ്ധ്യായം 3

    അപകടത്തില്‍ ആശ്രയം
  • 1 : കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്; അനേകര്‍ എന്നെ എതിര്‍ക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 2 : ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : കര്‍ത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. Share on Facebook Share on Twitter Get this statement Link
  • 4 : ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു, ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍ , ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്. Share on Facebook Share on Twitter Get this statement Link
  • 6 : എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവേ, എഴുന്നേല്‍ക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! അങ്ങ് എന്റെ ശത്രുക്കളുടെ ചെകിട്ടത്തടിച്ചു; ദുഷ്ടരുടെ പല്ലുകളെ അങ്ങു തകര്‍ത്തു. Share on Facebook Share on Twitter Get this statement Link
  • 8 : വിമോചനം കര്‍ത്താവില്‍ നിന്നാണ്; അവിടുത്തെ അനുഗ്രഹം അങ്ങയുടെ ജനത്തിന്‍മേല്‍ ഉണ്ടാകുമാറാകട്ടെ! Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 08:16:50 IST 2024
Back to Top