Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സങ്കീര്‍ത്തനങ്ങള്‍

,

രണ്ടാം അദ്ധ്യായം


അദ്ധ്യായം 2

    കര്‍ത്താവിന്റെ അഭിഷിക്തന്‍
  • 1 : ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായിഗൂഢാലോചന നടത്തുന്നു? Share on Facebook Share on Twitter Get this statement Link
  • 2 : കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 3 : അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം. Share on Facebook Share on Twitter Get this statement Link
  • 4 : സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു. Share on Facebook Share on Twitter Get this statement Link
  • 5 : അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും. Share on Facebook Share on Twitter Get this statement Link
  • 6 : എന്റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും. Share on Facebook Share on Twitter Get this statement Link
  • 7 : കര്‍ത്താവിന്റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി. Share on Facebook Share on Twitter Get this statement Link
  • 8 : എന്നോടു ചോദിച്ചുകൊള്ളുക, ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും. Share on Facebook Share on Twitter Get this statement Link
  • 9 : ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും, മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും. Share on Facebook Share on Twitter Get this statement Link
  • 10 : രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍, ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍. Share on Facebook Share on Twitter Get this statement Link
  • 11 : ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍; Share on Facebook Share on Twitter Get this statement Link
  • 12 : വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍; അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും. അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു. കര്‍ത്താവില്‍ ശരണംവയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍ . Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 16:44:35 IST 2024
Back to Top