സഹോദരരേ, ആത്മനാ അല്ലെങ്കിലും ശാരീരികമായി കുറച്ചുനാളത്തേക്കു ഞങ്ങള്‍ നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞു. അതുകൊണ്ട്, നിങ്ങളെ മുഖാഭിമുഖം വീണ്ടും കാണാന്‍ അതീവ താത്പര്യത്തോടും ആകാംക്ഷയോടുംകൂടെ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.