റഫായിം വംശത്തില്‍ ബാഷാന്‍ രാജാവായ ഓഗു മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. അവന്റെ കട്ടില്‍ ഇരുമ്പുകൊണ്ടുള്ളതായിരുന്നു. അത് ഇന്നും അമ്മോന്യരുടെ റബ്ബായില്‍ ഉണ്ടല്ലോ. സാധാരണയളവില്‍ ഒന്‍പതു മുഴമായിരുന്നു അതിന്റെ നീളം; വീതി നാലു മുഴവും.